News
വിജയിയുടെ വസതിയിൽ വീണ്ടും റെയ്ഡ്!
വിജയിയുടെ വസതിയിൽ വീണ്ടും റെയ്ഡ്!
Published on
നടൻ വിജയിയുടെ വസതിയിൽ വീണ്ടും ആദായ നികുതി വകുപ്പ് പരിശോധന. പൂനമല്ലിയിലെ വസതിയിലാണ് പരിശോധന. മാസ്റ്റർ സിനിമയുടെ നിർമ്മാതാക്കളിലൊരാളെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിജയിയുടെ വസതിയിലും പരിശോധന നടത്തുന്നത്.
ബിഗിൽ സിനിമയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക രേഖകൾ സൂക്ഷിച്ചിട്ടുള്ള വിജയിയുടെ വസതിയിലെ ചില മുറികൾ സീൽ ചെയ്തിരുന്നു. ഈ മുറികൾ തുറന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. റെയ്ഡ് അല്ലെന്നും നേരത്തെ നടക്കുന്ന അന്വേഷണങ്ങളുടെ ഭാഗമായുള്ള തുടർ നടപടി മാത്രമെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
about vijay
Continue Reading
You may also like...
Related Topics:Vijay
