Malayalam
ഹൃദയം കീഴടക്കിയ നടന്‍ ആരെന്ന് വെളിപ്പെടുത്തി ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മി!
ഹൃദയം കീഴടക്കിയ നടന്‍ ആരെന്ന് വെളിപ്പെടുത്തി ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മി!
Published on
നായിക വേഷങ്ങള്‍ക്ക് അപ്പുറം വില്ലന്‍ വേഷങ്ങളിലുടെ ജനശ്രദ്ധ ആകര്‍ഷിച്ച നടിയാണ് നടന്‍ ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മി.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വരലക്ഷ്മി പങ്കുവെച്ച രസകരമായ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
താരത്തിന്റെ ഹൃദയം കീഴടക്കിയ നടന്‍ ആരാണെന്ന ചോദ്യത്തിന് വരലക്ഷ്മി തെലുങ്ക് നടന്‍ പ്രഭാസിന്റെ പേരാണ് പറഞ്ഞത്. പ്രഭാസിനെ കണ്ടാല്‍ താന്‍ ഐ ലവ് യൂ എന്ന് പറയുമെന്ന് വരലക്ഷ്മി പറഞ്ഞു.
പ്രഭാസിന്റെ വിവാഹത്തെ സംബന്ധിച്ചും ധാരാളം അഭ്യൂഹങ്ങള്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ബാഹുബലിയിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ പ്രഭാസ് സഹതാരം അനുഷ്‌ക ഷെട്ടിയെ വിവാഹം കഴിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തില്‍ അല്ലെന്നും സുഹൃത്തുക്കളാണെന്നും ഇരുവരും തുറന്ന് പറഞ്ഞിരുന്നു.
about varalekshmi
Continue Reading
You may also like...
Related Topics:varalakshmi sarathkumar
