News
വനിതയുടെ കയ്യില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടത് പീറ്ററിന്റെ ഭാഗ്യം.. വനിതാ വിജയകുമാറിനെതിരെ തമിഴ് യൂട്യൂബറായ സൂര്യ ദേവി..
വനിതയുടെ കയ്യില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടത് പീറ്ററിന്റെ ഭാഗ്യം.. വനിതാ വിജയകുമാറിനെതിരെ തമിഴ് യൂട്യൂബറായ സൂര്യ ദേവി..
നടി വനിത വിജയകുമാറിന്റെയും പീറ്റർ പോളിന്റെയും വിവാഹ വാര്‍ത്ത ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.ഇപ്പോള്‍ വനിതയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് തമിഴ് യൂട്യൂബറായ സൂര്യ ദേവി.പീറ്റര്‍ പോളുമായി വനിത ഉടക്കുണ്ടാക്കിയതിന് പിന്നാലെയാണ് വനിതയ്ക്ക് എതിരെ സൂര്യ രംഗത്ത് എത്തിയത്.
ഇരുവരുടെയും വേര്‍പിരിയല്‍ നാടകമാണെന്ന് സൂര്യ പറയുന്നു.വനിതയുടെ കയ്യില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടത് പീറ്ററിന്റെ ഭാഗ്യമാണെന്നും സൂര്യ പറഞ്ഞു. അതേസമയം വനിതയുടെ പരാതിയില്‍ സൂര്യയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം വനിതയും പീറ്ററും ഉടക്കി പിരിഞ്ഞു എന്ന വാര്‍ത്ത എത്തിയതോടെ സൂര്യ ഇവര്‍ക്കെതിരെ രംഗത്ത് എത്തുകയായിരുന്നു.
വിവാഹ ശേഷം അധികം വൈകാതെ തന്നെ അമിതമദ്യപാനിയായ പീറ്ററുമായി തുടര്‍ന്ന് പോകാന്‍ സാധിക്കില്ലെന്ന് തുറന്ന് പറഞ്ഞാണ് വനിത രംഗത്തെത്തുന്നത്.വനിത-പീറ്റര്‍ വിവാഹത്തിനിടെ പീറ്ററിന്റെ ആദ്യഭാര്യ എലിസബത്ത് പ്രശ്നങ്ങളുന്നയിച്ചെത്തിയത് വലിയ വിവാദമായിരുന്നു.ഗോവയില്‍ വച്ച് അമിതമായി മദ്യപിച്ച പീറ്റര്‍ മോശമായി പെരുമാറിയെന്നും. ഇതേ തുടര്‍ന്ന് വനിതയും പീറ്ററും തമ്മില്‍ വാഗ്വാദം നടന്നുവെന്നും,തുടര്‍ന്ന് വനിത പീറ്ററിന്റെ കരണത്തടിയ്ക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നുമാണ് നേരത്തെ പുറത്തെത്തിയ വാര്‍ത്തകള്‍.
വനിതയുടെ ആദ്യ വിവാഹങ്ങളിലുള്ള രണ്ട് പെണ്മക്കൾ ഇവർക്കൊപ്പമാണ് ഉണ്ടായിരുന്നത്.അമ്മയുടെ വിവാഹത്തില്‍ മക്കളും മുന്നില്‍ തന്നെ നിന്നിരുന്നു. വിവാഹശേഷം വീട്ടില്‍ നിന്നുമുള്ള ചിത്രങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.വനിതയുടെ ഇപ്പോഴത്തെ ബന്ധം ആദ്യ ബന്ധത്തിലുള്ള മകനെ വല്ലാതെ അപമാനമുണ്ടാക്കുന്നതായി ആരോപിച്ച് ആദ്യ ഭര്‍ത്താവും രംഗത്ത് വന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കെല്ലാം ഇരുവരും ഒന്നിച്ച് വന്നാണ് മറുപടി കൊടുത്തത്.
about vanitha vijayakumar
