Malayalam
രണ്ട് പേരുടെ ഇടയില്‍ നടന്ന ഒരു കാര്യത്തെ പുറത്തുനിന്നും ഒരാള്‍ നോക്കി കണ്ടിട്ട് എന്ത് കൊള്ളരുതായ്മയും പറയാമോ ? എന്താണ് നിങ്ങളുടെ പ്രശ്നം. നിങ്ങളൊരു ജഡ്ജിയാണോ?
രണ്ട് പേരുടെ ഇടയില്‍ നടന്ന ഒരു കാര്യത്തെ പുറത്തുനിന്നും ഒരാള്‍ നോക്കി കണ്ടിട്ട് എന്ത് കൊള്ളരുതായ്മയും പറയാമോ ? എന്താണ് നിങ്ങളുടെ പ്രശ്നം. നിങ്ങളൊരു ജഡ്ജിയാണോ?
നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിവാഹം കഴിഞ്ഞ് ഇത്രയും നാള് കഴിഞ്ഞിട്ടും വിവാദങ്ങളും വാക്പോരും അവസാനിക്കുന്നില്ല. നിര്‍മാതാവായ രവീന്ദര്‍ ചന്ദ്രശേഖര്‍, നടി കസ്തുരി, ലക്ഷ്മി രാമകൃഷ്ണന് എന്നിങ്ങനെ നിരവധി പേര് ഈ കാര്യത്തില്‍ അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ലക്ഷ്മി രാമകൃഷ്ണനും വനിതയും തമ്മില്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വന്‍ വാക്പോരാട്ടമാണ് നടന്നത്. പീറ്റര്‍ നേരത്തെ വിവാഹിതനാണെന്ന വാര്‍ത്ത കേട്ട താന്‍ ഞെട്ടിപ്പോയെന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. എന്നാല്‍ ലക്ഷ്മി സ്വന്തം കുടുംബകാര്യം നോക്കിയാല്‍ മതിയെന്നും ഇതില്‍ ഇടപെടേണ്ടെന്നുമായിരുന്നു വനിത മറുപടിയായി പറഞ്ഞത്.
ഇപ്പോള്‍ ലൈവ് അഭിമുഖത്തിന്ടെ ലക്ഷ്മി രാമകൃഷ്ണനെ ചീത്ത വിളിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വനിത. ഒരു അഭിമുഖത്തിലാണ് സംഭവം. അഭിമുഖം ആരംഭിക്കുന്നതിന് മുമ്പ് തന്നെ എല്ലാം കൈവിട്ടു പോയി. താന്‍ ചര്‍ച്ചയ്ക്ക് വേണ്ടിയല്ല അഭിമുഖത്തിന് എത്തിയത് എന്നും ട്വിറ്ററിലൂടെ തന്നെ അപമാനിച്ച ലക്ഷ്മിയെ പരസ്യമായി രണ്ട് പറയാനാണ് താന്‍ വന്നതെന്നും വനിത അഭിമുഖം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പറഞ്ഞു.
രണ്ട് പേരുടെ ഇടയില്‍ നടന്ന ഒരു കാര്യത്തെ പുറത്തുനിന്നും ഒരാള്‍ നോക്കി കണ്ടിട്ട് എന്ത് കൊള്ളരുതായ്മയും പറയാമോ ? എന്താണ് നിങ്ങളുടെ പ്രശ്നം. നിങ്ങളൊരു ജഡ്ജിയാണോ? വിവാഹപ്രശ്നങ്ങളില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യത.ഇതായിരുന്നു വനിതയുടെ ആദ്യ ചോദ്യം. എന്നാല്‍ ലക്ഷ്മി രാമകൃഷ്ണനു മറുപടിപോലും പറയാതെ തുടരെ തുടരെ വനിത തുടര്‍വാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു. ഒരു അവതാരകന് വിളിച്ചിട്ടാണ് താന്‍ ലൈവില്‍ എത്തിയതെന്നും ഇങ്ങനെ തെരുവില്‍ വഴക്കും ബഹളുമായി നടക്കുന്ന സ്ത്രീയുമായി സംസാരിക്കാന്‍ താല്പര്യവുമില്ലെന്ന് ലക്ഷ്മി വ്യക്തമാക്കി.
നീ ആരാണ് പുരുഷനെ മോശം പറയാന്‍. വെറുതെ വിടില്ല. ഒരാളെയും ഇനി ഇങ്ങനെ വിളിക്കാന്‍ പാടില്ല. പൈസയ്ക്കു വേണ്ടി ഒരു കുടുംബത്തെയും തകര്‍ക്കരുത്. കുപ്പത്തൊട്ടിയാണ് നീ. തെരുവില്‍ വഴക്കു കൂടുന്നത് ആരാണ്. നീ ആരാണ്. മറുപടി പറ. ഇത് റെക്കോര്‍ഡ് ചെയ്ത് നിന്നെ നാറ്റിക്കും. ചെരുപ്പൂരി അടിക്കും നിന്നെ. വനിത പൊട്ടിത്തെറിച്ചു. അസഭ്യവര്‍ഷം കൂടിയതോടെ ഫോണ്‍ കട്ട് ചെയ്ത് അഭിമുഖം പാതി വഴിയിലാക്കി ലക്ഷ്മി രാമകൃഷ്ണന് പോവുകയും ചെയ്തു
നേരത്തെ ലക്ഷ്മി രാമകൃഷ്ണന് പീറ്റര്‍ പോളിന്റെ മുന്‍ഭാര്യ എലിസബത്തുമായി അഭിമുഖം നടത്തിയിരുന്നു. ആ അഭിമുഖത്തില്‍ വനിതയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ആയിരുന്നു ഉയര്‍ന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.
about vanitha vijayakumar
