Malayalam Breaking News
പണി ഇരന്നു വാങ്ങി നീലു; പെൺകുട്ടികളോട് ചിലത് പറയാനുണ്ടെന്ന് താരം;തിരിച്ച് ചോദിയ്ക്കാൻ ഞങ്ങൾക്കുമുണ്ടെന്ന് പ്രേക്ഷകർ!
പണി ഇരന്നു വാങ്ങി നീലു; പെൺകുട്ടികളോട് ചിലത് പറയാനുണ്ടെന്ന് താരം;തിരിച്ച് ചോദിയ്ക്കാൻ ഞങ്ങൾക്കുമുണ്ടെന്ന് പ്രേക്ഷകർ!
മലയാളികളുടെ ഇഷ്ട്ട പരമ്പരകൾ നിരവധിയാണെങ്കിലും ഏറ്റവും ആരാധകരുള്ള ഒരേയൊരു ടെലിവിഷൻ പരിപാടി ഉപ്പും മുളകുമാണ്.കഴിഞ്ഞ ദിവസങ്ങളിൽ ലച്ചുവിന്റെ വിവാഹമാണ് അതിലെ പ്രധാന വിഷയം.ഇപ്പോഴിതാ നീലുവെന്ന നിഷ സാരംഗിന്റെ വാക്കുകളാണ് വാർത്തയാകുന്നത്.പരമ്പരയിലെ അഞ്ചുമക്കളുടെ അമ്മയാണ് താരം.നടിയുടെ അഭിനയം കൊണ്ട് ഇന്ന് അറിയപ്പെടുന്ന നായികയായി മാറുകയാണ് നിഷ.
കഴിഞ്ഞ ദിവസങ്ങളിൽ ഉപ്പും മുളകും,ആരാധകരും ഒരുപോലെ ആഘോഷിച്ച ഒന്നായിരുന്നു നീലുവിന്റെ മകൾ ലച്ചുവിന്റെ വിവാഹം. നേവി ഓഫീസറായ സിദ്ധാർഥ് സുകുമാരൻ ആണ് ലച്ചുവിനെ സ്വന്തമാക്കിയത്. പ്രേക്ഷകരെ നിരാശരാക്കിയാണ് ലച്ചുവിന്റെ വിവാഹം നടക്കുന്നത്. ലച്ചുവിനെ വിവാഹം കഴിപ്പിച്ചയച്ചതിന് നീലുവിനോടും ഭർത്താവ് ബാലുവിനോടും പ്രേക്ഷകർക്ക് വിരോധവും ഉണ്ടായിരുന്നു. ലച്ചുവിന്റെ വിവാഹത്തിന് ശേഷം നീലു അഭിനയിച്ച ഉപ്പും മുളകിലെയും ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
പെൺകുട്ടികളുടെ ജീവിതത്തിൽ ഏറ്റവും വലിയ കാര്യം വിവാഹം അല്ലെന്നാണ് നീലു പറയുന്നത്. പഠിച്ചു സ്വന്തം കാലിൽ നിൽക്കുക എന്നതാണ് “അവളുടെ ജീവിതത്തിലെ വലിയ കാര്യമെന്നും,അല്ലാതെ കല്യാണം കഴിക്കലല്ലന്നും നീലു. അമ്മയെ തന്നെ നോക്കിയേ, അമ്മയുടെ അച്ഛനും അമ്മയും പഠിപ്പിച്ചത് കൊണ്ടല്ലേ, എനിക്ക് ജോലി നേടി സ്വന്തം കാലിൽ നില്ക്കാൻ പറ്റിയത്”, ഇങ്ങനെയാണ് നീലുവിന്റെ ചോദ്യം. എന്നാൽ അങ്ങിനെ ആണെങ്കിൽ ലച്ചുവിനെ ഇത്രയും ചെറുപ്പത്തിൽ എന്തിനാണ് വിവാഹം കഴിപ്പിച്ചതെന്നും, നിങ്ങൾ ചെയ്തത് തെറ്റായ കാര്യം അല്ലേയെന്നും, ചെറുപ്പത്തിലേ ലച്ചുവിനെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞയച്ചില്ലേ, തുടങ്ങി നിരവധി ചോദ്യങ്ങളാണ് നീലുവിനോടായി ഉപ്പും മുളകും പ്രേക്ഷകർ ചോദിക്കുന്നത്.
about uppum mulakum
