ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച തന്നെ മമ്മൂട്ടി രക്ഷപ്പെടുത്തിയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഉണ്ണി മേരി.കാണാമറയത്ത് എന്ന ഐ വി ശശി സംവിധാനം ചെയ്ത ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്ന സമയത്ത് ആണ് ഈ സംഭവം ഉണ്ടാക്കുന്നത്. ഞാനും മമ്മൂട്ടിയും അടക്കമുള്ള സിനിമ താരങ്ങളും ചലച്ചിത്ര പ്രവർത്തകരും താമസിക്കുന്ന ഹോട്ടലിൽ എന്നെ കാണാൻ അച്ഛൻ എത്തി. പ്രായമായ അച്ഛനോട് അവിടെ ഉള്ളവർ മോശം ആയി സംസാരിക്കുകയും അത് കൂടാതെ എന്നെ അച്ഛനെ കാണാൻ സമ്മതിക്കുകയും ചെയ്തില്ല. ഒരുപാട് നേരം എന്നെ കാണാൻ ആയി അച്ഛൻ നോക്കി നിന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല. എന്നെ കാണാൻ കഴിയാതെ അച്ഛൻ മടങ്ങി.
അതിൽ എനിക്ക് വല്ലാത്ത വിഷമം തോന്നി. ഇനി ജീവിച്ചു ഇരിക്കുന്നത് എന്തിനാണ് എന്ന് തോന്നി പോയി. അച്ഛൻ അങ്ങനെ മടങ്ങി പോയത് സഹിക്കാൻ കഴിയാതെ ഞാൻ ഹോട്ടൽ മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു ശേഷം ഉറക്ക ഗുളിക കഴിച്ചു.
പുറത്തു നിന്ന് ആളുകൾ വിളിച്ചപ്പോൾ താൻ ഒന്നും അറിയാതെ ഉറങ്ങുക ആയിരുന്നു. വാതിൽ ഞാൻ തുറക്കാതെ ആയപ്പോൾ മമ്മൂട്ടി വാതിൽ ചവിട്ടി പൊളിച്ചു. അബോധാവസ്ഥയിൽ ആയ എന്നെ ആശുപത്രിയിൽ എത്തിച്ചു. അന്ന് മമ്മൂട്ടി സമയോചിതമായി അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ ഇന്ന് ഉണ്ണി മേരി എന്ന ഞാൻ ഉണ്ടാകില്ലായിരുന്നു.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...