Social Media
ചാക്കോച്ചനെ മാത്രമല്ല ടോവിനോയും;വീണ്ടും ലീഫ് ആര്‍ട്ടിൽ അതിശയിപ്പിച്ച് കലാകാരൻ;കയ്യടിച്ച് സോഷ്യൽ മീഡിയ!
ചാക്കോച്ചനെ മാത്രമല്ല ടോവിനോയും;വീണ്ടും ലീഫ് ആര്‍ട്ടിൽ അതിശയിപ്പിച്ച് കലാകാരൻ;കയ്യടിച്ച് സോഷ്യൽ മീഡിയ!
By
മലയാള സിനിമയിൽ വളരെ പെട്ടന്ന് ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് മലയാളി മനസിൽ ഇടം നേടിയ താരമാണ് ടോവിനോ തോമസ്.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാ തന്നെ വളരെ ഏറെ ആരാധകരാണുള്ളത്.നിമിഷനേരം കൊണ്ടാണ് താരം മലയാള സിനിമയുടെ യുവ താരനിരയിൽ മുന്നിലെത്തിയത്.താരത്തിന്റെ ചിത്രങ്ങളും വാർത്തകളും സിനിമകളും ഒക്കെത്തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ് മാത്രവുമല്ല താരത്തിന്റെ പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലുമാണ് ആരധകർ ഒന്നടങ്കം.
ഇപ്പോഴിതാ താരത്തിന്റെ ഒരു കടുത്ത ആരാധകന്‍ അദ്ദേഹത്തിന്റെ ചിത്രം ഇലയില്‍ തീര്‍ത്തിരിക്കുകയാണ്. സ്മിജിത്ത് മോഹന്‍ എന്ന കലാകാരനാണ് ഈ വിസ്മയിപ്പിക്കുന്ന സൃഷ്ടിക്ക് പുറകില്‍. വീഡിയോ ടോവിനോ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. കലാകാരന് ടോവിനോ നന്ദി പറയാനും മറന്നിട്ടില്ല. പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
കഴിഞ്ഞ ദിവസം മനു എന്നൊരു കലാകാരന്‍ ഇതേ രീതിയില്‍ കുഞ്ചാക്കോ േബാബനെയും ഇലയില്‍ സൃഷ്ടിച്ചിരുന്നു. താരം വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ടോവിനോയും രംഗത്ത് എത്തിയത്. എന്നിരുന്നാലും താരങ്ങളോടുള്ള കലാകാരന്‍മാരുടെ കടുത്ത ആരാധനയാണ് ഇത്തരം സൃഷ്ടികളിലൂടെ പുറത്ത് വരുന്നത്.ലീഫ് ആര്‍ട്ടിലൂടെ ചാക്കോച്ചന്റെ മുഖം ഒരു ആരാധകന്‍ വരച്ച് കൊടുത്തിരിക്കുകയാണ്. മനു ചാക്കോച്ചന്‍ എന്ന ആരാധകനാണ് ചാക്കോച്ചന് വേണ്ടി വ്യത്യസ്തമായൊരു സമ്മാനം കൊടുത്തിരിക്കുന്നത്. ഒരു ഇലയില്‍ കുഞ്ചാക്കോ ബോബന്റെ ചിത്രം മുറിച്ചെടുക്കുന്നതിന്റെ വീഡിയോയും താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
about tovino thomas and kunchacko boban