Social Media
ഒരേ നിറമുള്ള വസ്ത്രവും കൂളിംഗ് ഗ്ലാസും അണിഞ്ഞ്,ഫഹദിനോട് ചേര്‍ന്ന് നിന്ന് നസ്രിയ;വൈറലായി ചിത്രം!
ഒരേ നിറമുള്ള വസ്ത്രവും കൂളിംഗ് ഗ്ലാസും അണിഞ്ഞ്,ഫഹദിനോട് ചേര്‍ന്ന് നിന്ന് നസ്രിയ;വൈറലായി ചിത്രം!
By
മലയാള സിനിമ താരങ്ങളുടെ വിവാഹവും അതിനു ശേഷമുള്ള താരദമ്പതികളുടെ വിശേഷവും അറിയാൻ ഏറെ ആകാംക്ഷയാണ് മലയാളികൾക്ക്.കേരളം വലിയ രീതിയിൽ ആഘോഷിച്ച താര വിവാഹമായിരുന്നു ഫഹദ് ഫാസിലും നസ്രിയ നസീമും തമ്മിലുള്ള വിവാഹം.താരങ്ങളുടെ വിവാഹം വളരെ ആഘോഷത്തോടെ ആണ് ഇവർ ആഘോഷിച്ചിരുന്നത്.മലയാളികളും ഒപ്പം ആഘോഷിച്ചു.അഞ്ച് വര്ഷം ദാമ്പത്യം ജീവിതം പൂർത്തിയാക്കിയ ഇവർ വളരെ ഏറെ സന്തോഷത്തോടെ ആണ് മുന്നോട്ടു പോകുന്നത്.താരങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഇപ്പോൾ താരങ്ങൾ പങ്കുവെച്ച പുതിയ ചിത്രവും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.ഫഹദിനൊപ്പം നിന്ന് സെൽഫി എടുത്തതിനു ശേഷം നസ്രിയ തന്നെ ആണ് ചിത്രം ആരധകർക്കായി പങ്കുവെച്ചിട്ടുമുള്ളത്.ഒരേ നിറമുള്ള വസ്ത്രവും കൂളിംഗ് ഗ്ലാസ് അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു തരംഗമായത്.
ഫഹദുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയ കഴിഞ്ഞ വര്‍ഷം തിരിച്ച് വന്നിരുന്നു. ഇപ്പോഴിതാ ഫഹദിന്റെ നായികയായി തന്നെ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രത്തിലൂടെയാണ് ഫഹദും നസ്രിയയും വീണ്ടുമൊന്നിക്കുന്നത്. ഇക്കൊല്ലത്തെ ക്രിസ്തുമസിന് മുന്നോടിയായി ട്രാന്‍സ് തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സ്, പറവ, പ്രേമം എന്നിങ്ങനെയുള്ള ഹിറ്റ് സിനിമകള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രമാണ് ട്രാന്‍സ്. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്ന് ഫഹദ് തന്നെ വെളിപ്പെടുത്തിയിരിക്കുന്ന സിനിമയ്ക്ക് 20 കോടിയോളം രൂപയാണ് മുടക്ക് മുതലായി ആവശ്യം വന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
about fahad fazil and nazriya new pic