Bollywood
ഇതേക്കുറിച്ച് ഒളിച്ചു വയ്ക്കേണ്ട കാര്യമെനിക്കില്ല. ആ വ്യക്തി ഇപ്പോള്‍ എന്റെ ജീവിതത്തിന്റെ ഭാഗമാണ്!
ഇതേക്കുറിച്ച് ഒളിച്ചു വയ്ക്കേണ്ട കാര്യമെനിക്കില്ല. ആ വ്യക്തി ഇപ്പോള്‍ എന്റെ ജീവിതത്തിന്റെ ഭാഗമാണ്!
തനിക്ക് ഒരു പ്രണയമുണ്ടന്നും അതെ തന്റെ വീട്ടുകാരുടെ സമ്മതത്തോടെ ആണെന്നും തപ്സിപന്നു.
മാതിയസ് ബോ എന്ന ബാഡ്മിന്റണ്‍ കളിക്കാരനുമായി നടി ഡേറ്റിങ്ങിലാണെന്നുമുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയുണ്ടായി.
‘മാതിയസുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് കുടുംബത്തിനും അറിയാം. അവര്‍ മാതിയസിനെ നിരസിച്ചിരുന്നുവെങ്കില്‍ ഈ ബന്ധം മുന്നോട്ടുപോകില്ലായിരുന്നു. ഇതേക്കുറിച്ച് ഒളിച്ചു വയ്ക്കേണ്ട കാര്യമെനിക്കില്ല. ആ വ്യക്തി ഇപ്പോള്‍ എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നു പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. അത് പക്ഷേ നടിയെന്ന നിലയിലുള്ള എന്റെ ജീവിതത്തെ ബാധിക്കരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അതെന്നെ തകര്‍ത്തു കളയും.’ തപ്സി പറഞ്ഞു.
‘എന്റെ അനിയത്തിക്കും മാതാപിതാക്കള്‍ക്കുമെല്ലാം ഈ ബന്ധത്തെക്കുറിച്ച് അറിയാം. അവര്‍ക്ക് ഈ ബന്ധത്തിനു സമ്മതവുമാണ്. അല്ലെങ്കില്‍ അതുമായി എനിക്ക് യോജിച്ചു പോകാന്‍ പറ്റുമായിരുന്നില്ല.’ തപ്സി പറഞ്ഞു. മകളുടെ താത്പര്യത്തില്‍ അതീവ സന്തുഷ്ടയാണെന്നും കുടുംബം അവളെ പിന്തുണയ്ക്കുന്നുവെന്ന് തപ്സിയുടെ അമ്മ നിര്‍മാല്‍ജീത് പന്നുവും അഭിമുഖത്തിനിടയില്‍ പറഞ്ഞു.
about thapsi pannu
