News
സുശാന്തിന്റെ മരണം; കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ സുപ്രിംകോടതി വിധി ഇന്ന്!
സുശാന്തിന്റെ മരണം; കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ സുപ്രിംകോടതി വിധി ഇന്ന്!
ബോളിവുഡ് നടന് സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ബീഹാറില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ സുഹൃത്ത് റിയ ചക്രവര്‍ത്തി നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ഹൃഷികേശ് റോയ് ആണ് വിധി പറയുന്നത്. സിബിഐ അന്വേഷണത്തില്‍ കോടതി നിലപാട് നിര്‍ണായകമാകും.
ബീഹാര്‍ പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് റിയ ചക്രവര്‍ത്തിയുടെ വാദം. മാധ്യമ വിചാരണ തടയണമെന്നും ബീഹാര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ താല്‍പ്പര്യം കൂടി കേസിന് പിന്നിലുണ്ടെന്നും റിയ ചക്രവര്‍ത്തി വാദിച്ചിരുന്നു. സുപ്രീംകോടതി നേരിട്ട് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ എതിര്‍പ്പില്ലെന്നാണ് നടിയുടെ നിലപാട്. പട്ന പൊലീസിന്റെ എഫ്ഐആറില്‍ സിബിഐ അന്വേഷണം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.
അതേസമയം ബീഹാര്‍ സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച് കേസ് കേന്ദ്ര സര്‍ക്കാര്‍ സിബിഐക്ക് വിട്ടിരുന്നു. ഇതിനെ മഹാരാഷ്ട്ര സര്‍ക്കാരും എതിര്‍ക്കുകയാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെടാതെ കേസ് സിബിഐക്ക് വിടാന്‍ കേന്ദ്രത്തിനാകില്ലെന്നാണ് വാദം. സുശാന്തിന്റെ മരണത്തിലെ ദുരൂഹതയെ കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതുവരെ എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരും സിബിഐയും കോടതിയെ അറിയിച്ചിരുന്നു.
about sushanth sing rajputh
