Malayalam
സുരാജിന്റെ നായിക മഞ്ജു അല്ല; വാര്‍ത്ത വ്യാജമാണെന്ന് സംവിധായകന്‍!
സുരാജിന്റെ നായിക മഞ്ജു അല്ല; വാര്‍ത്ത വ്യാജമാണെന്ന് സംവിധായകന്‍!
കഴിഞ്ഞ ദിവസങ്ങൾ സോഷ്യൽ മിഡിയയിൽ വാർത്തയായ ഒന്നാണ് സൂരാജ് വെഞ്ഞാറമൂടിന് ഭാര്യയായി മഞ്ജു വാര്യർ എത്തുന്നു എന്നത്.എന്നാല്‍ ഈ വ്യാജ വാര്‍ത്തയില്‍ പ്രതികരിച്ച് സംവിധായകന്‍ എം ഹരികുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തില്‍ പാര്‍വതിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
തന്റെ ചിത്രത്തിലേയ്ക്ക് താരങ്ങളെ സമീപിച്ചിട്ടില്ലെന്നും പുറത്തു വന്ന വാര്‍ത്ത വ്യാജമാണെന്നും സംവിധായകന്‍ പറഞ്ഞു. ചിത്രത്തിന്റെ കാസ്റ്റിങ്ങ് പൂര്‍ത്തിയായിട്ടില്ലെന്നും വളരെ പെട്ടെന്ന് തന്നെ ചിത്രത്തിലെ താരങ്ങളെ കുറിച്ചുളള വിവരങ്ങള്‍ പുറത്തു വിടുമെന്നും ഹരികുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഓട്ടോറിക്ഷ ഡ്രൈവറായ സജീവന്റേയും രാധികയുടേയും കഥയാണ് ചെറികഥയില്‍ പറയുന്നത്. അലസനായ സജീവന്റെ ജീവിതത്തിലേയ്ക്ക് രാധിക എത്തുന്നതോടെ സംഭവിക്കുന് മാറ്റങ്ങളാണ് കഥയില്‍ പറയുന്നത്. കടം വാങ്ങി ജീവിതം നീക്കികൊണ്ട് പേകുന്ന സജീവനില്‍ നിന്ന് ഓട്ടോ ഏറ്റെടുത്തു രാധിക ഓടിക്കുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളും ഒടുവില്‍ രാധിക ഓട്ടോതൊഴിലാളിയായി മാറുന്നതുമൊക്കെയാണ് ഓട്ടോക്കാരന്‍റെ ഭാര്യയുടെ കഥാംശം.
about suraj venjaramood new movie
