Connect with us

‘സന്യാസിക്ക് തെമ്മാടിയാകാം തെമ്മാടിക്ക് സന്യാസിയാകാനാകില്ല’ ഏകലവ്യനിൽ സുരേഷ്‌ഗോപി പറഞ്ഞ ഡയലോഗ്..നിത്യാനന്ദയുടെ ക്രയവിക്രയങ്ങൾ പുറത്തുവരുമ്പോൾ സത്യമാകുന്നു!

Malayalam

‘സന്യാസിക്ക് തെമ്മാടിയാകാം തെമ്മാടിക്ക് സന്യാസിയാകാനാകില്ല’ ഏകലവ്യനിൽ സുരേഷ്‌ഗോപി പറഞ്ഞ ഡയലോഗ്..നിത്യാനന്ദയുടെ ക്രയവിക്രയങ്ങൾ പുറത്തുവരുമ്പോൾ സത്യമാകുന്നു!

‘സന്യാസിക്ക് തെമ്മാടിയാകാം തെമ്മാടിക്ക് സന്യാസിയാകാനാകില്ല’ ഏകലവ്യനിൽ സുരേഷ്‌ഗോപി പറഞ്ഞ ഡയലോഗ്..നിത്യാനന്ദയുടെ ക്രയവിക്രയങ്ങൾ പുറത്തുവരുമ്പോൾ സത്യമാകുന്നു!

‘എ സെയിന്റ് ക്യാന്‍ ബി എ റാസകല്‍ ബട്ട് എ റാസ്‌കല്‍ കാന്‍ നെവര്‍ ബീ എ സെയിന്റ്’ സന്യാസിക്ക് തെമ്മാടിയാകാം, തെമ്മാടിക്ക് സന്യാസിയാകാനാകില്ല… അന്ന് ഏകലവ്യനിൽ സുരേഷ്‌ഗോപി പറഞ്ഞ ഡയലോഗ് അന്ന് അത് കേട്ടവർ കയ്യടിച്ചു … എന്നാൽ ഇന്ന് 26 വർഷം പിന്നിടുമ്പോൾ നിത്യാനന്ദ എന്ന കപട സന്യാസിയുടെ ക്രയവിക്രയങ്ങളുമായി ഇതിനെ താരതമ്യം ചെയ്യുമ്പോൾ ചിരിക്കാനല്ല തോന്നുന്നത്..അത്ഭുതമാണ്.. ആശങ്കയാണ്..നമ്മയുടെ നാട്ടിൽ നമ്മുടെ കണ്മുന്നിൽ ഇതൊക്ക നടക്കുന്നല്ലോ എന്നോർത്ത്.

മൂന്നാംകണ്ണ് സ്‌കാനിങ്ങ്, ലൈംഗികതയ്ക്കുള്ള സമ്മതപത്രം, താന്ത്രിക് സെക്‌സ്നി ത്യാനന്ദയുടെ ആശ്രമത്തില്‍ എന്തൊക്കെയാണ് നടന്നത്. എല്ലാം ദുരൂഹത.ഒപ്പം പ്രമുഖ നടിയും. നിത്യാനന്ദ ആശ്രമത്തില്‍ നടക്കുന്ന കൊടുംക്രൂരതകളുടെ റിപ്പോര്‍ട്ടുകള്‍ ഓരോ ദിനവും പുറത്തുവരികയാണ്. ആശ്രമത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ അമ്മയുടെ ആരോപണങ്ങളില്‍ നടി രഞ്ജിതയുടെ പേരും പരാമര്‍ശിക്കുന്നുണ്ട്. രഞ്ജിത ആശ്രമത്തിന്റെ നിയന്ത്രണങ്ങള്‍ ഏറ്റെടുത്ത ശേഷമാണ് ഇത്രമാത്രം ക്രൂരതകളുടെ കൂത്തരങ്ങായി ആശ്രമം മാറിയതെന്നും പറയുന്നു. അവര് വന്നതിന് ശേഷമാണ് ആശ്രമത്തില്‍ ഇത്രമാത്രം മാറ്റങ്ങളുണ്ടായത്. കുട്ടികളെ ഉപദ്രവിക്കുന്നതിനും പീഡനത്തിനുമെല്ലാം ഒത്താശ ചെയ്യുന്നത് ആ സ്ത്രീയാണ്..’

തെന്നിന്ത്യ മുഴുവന്‍ അടക്കിവാണ നായിക. തമിഴിലും മലയാളത്തിലും ഒട്ടേറെ ചിത്രങ്ങള്‍. അതും സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം. സൗന്ദര്യവും അഭിനയവും കൊണ്ട് രഞ്ജിത ആരാധകരുടെ മനം കവര്‍ന്നു. 1992ല്‍ ഭാരതിരാജ സംവിധാനം ചെയ്ത നാടോടി തെന്‍ട്രല്‍ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ആരും കൊതിക്കുന്ന വളര്‍ച്ച. ശ്രീവള്ളി എന്നാണ് ഇവരുടെ യഥാര്‍ഥ പേര്. സിനിമയിലെത്തിയപ്പോള്‍ രഞ്ജിതയായി. 2000 ത്തില്‍ രാകേഷ് മേനോന്‍ എന്ന വ്യക്തിയെ വിവാഹം കഴിച്ച രഞ്ജിത 2007ല്‍ വിവാഹമോചനം നേടി. പിന്നീട് മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് നിത്യാനന്ദയുമായുള്ള വിവാദ വിഡിയോ പുറത്തുവന്നത്. ഇതോടെ സിനിമാ ജീവിതത്തിന് അവസാനമായി.

പിന്നീട് രഞ്ജിതയെ കണ്ടത് ആശ്രമത്തിലെ അന്തേവാസിയായിട്ടാണ്. നിത്യാനന്ദയേക്കാള്‍ രണ്ടുവയസ് മുതിര്‍ന്ന രഞ്ജിത പിന്നീട് മാ നിത്യാനന്ദ മയി എന്ന പേരു സ്വീകരിച്ച് ആശ്രമത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതിന് ശേഷം അവിടെ നടന്ന നടുക്കുന്ന ക്രൂരതകള്‍ ആരെയും അമ്പരപ്പിക്കും. കുട്ടികളും യുവതികളും പുരുഷന്‍മാരും ലൈംഗിക പീഡനത്തിന് ഇരായായതായി അവിടെ നിന്നും രക്ഷപ്പെട്ടെത്തിയവര്‍ വെളിപ്പെടുത്തുന്നു. ഇതിനെല്ലാം ഒത്താശ ചെയ്യുന്നത് രഞ്ജിതയാണെന്നും ഇവര്‍ ആരോപിക്കുന്നു.

ഇപ്പോഴും നിത്യാനന്ദയ്‌ക്കൊപ്പം ഒളിവിലിരുന്ന് കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത് ഇവരാണെന്നാണ് ഉയരുന്ന ആരോപണം. പിന്നീട് ഒരു പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തില്‍ നിരവധി യുവതികളെയും കുട്ടികളെയും നിത്യാനന്ദ ലൈംഗിക ചൂഷണത്തിനു ഇരയാക്കിയതായി കണ്ടെത്തി. നിത്യാനന്ദയ്‌ക്കെതിരെ പരാതി നല്‍കിയതോടെ പലതവണ വധശ്രമമുണ്ടായി. ഗുരുതരമായ ലൈംഗിക രോഗങ്ങള്‍ക്കു താന്‍ അടിമയാണെന്നും പണത്തിനും പ്രശസ്തിക്കും വേണ്ടിയാണു നിത്യാനന്ദയ്‌ക്കെതിരെ രംഗത്തു വരുന്നതെന്നും നിത്യാനന്ദയുടെ സൈബര്‍ പടയാളികള്‍ കഥകള്‍ മെനഞ്ഞു. നിത്യാനന്ദയുടെ ഡ്രൈവര്‍ ആയിരുന്ന ലെനിന്‍ കറുപ്പന്‍ നല്‍കിയ സൂചനകളും നിത്യാനന്ദയ്‌ക്കെതിരെ കുരുക്ക് മുറുക്കി.

about nithyananda

More in Malayalam

Trending

Recent

To Top