Social Media
എൻറെ താടിക്കാരനൊപ്പം;മനോഹരമായ ചിത്രം പങ്കുവെച്ച് പൃഥ്വിയും സുപ്രിയയും!
എൻറെ താടിക്കാരനൊപ്പം;മനോഹരമായ ചിത്രം പങ്കുവെച്ച് പൃഥ്വിയും സുപ്രിയയും!
മലയാളി പ്രേക്ഷകർക്കും,സിനിമ ലോകത്തിനും അസൂയ തോന്നി പോകുന്ന പവർ കപ്പിളാണ് സുപ്രിയയും പൃഥ്വിരാജും എന്നാണ് പൊതുവെ പറയാറുള്ളത്.മാത്രവുമല്ല പരസ്പരം ബഹുമാനിക്കുന്ന വളർച്ചയിൽ പങ്കുവഹിക്കുന്ന ഭാര്യാ ഭർത്താക്കന്മാരാണിവർ,കൂടാതെ ഇടയ്ക്കിടെ തങ്ങളുടെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.അതുമാത്രമല്ല മറ്റൊരു കാര്യം ആടുജീവിതത്തിനായി താടി വളർത്തിയ ശേഷം പൃഥ്വിയെ സുപ്രിയ താടിക്കാരൻ എന്നാണ് വിളിക്കുന്നത്. ഇപ്പോഴിതാ വളരെ മനോഹരമായ തന്റെ താടിക്കാരനൊപ്പമുള്ളചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്.
പൃഥ്വിരാജ് ആണിപ്പോൾ എല്ലാം കൊണ്ടും സോഷ്യൽ മീഡിയ ഭരിക്കുന്നത്, കൂടാതെ സിനിമയിൽ നിന്നും അവധിയെടുത്തിരിക്കുന്ന വാർത്ത സംസാര വിഷയമായിരുന്നു.കാരണം ‘ആടുജീവിതം’ സിനിമയിലെ നജീബ് എന്ന കഥാപാത്രമായി മാറാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ് അതിനായാണ് ഈ അവധിയും,കൂടാതെ രണ്ട് ഷെഡ്യൂളുകൾ പൂർത്തിയാക്കി കഴിഞ്ഞ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിനു വേണ്ടി മെലിയുകയാണ് താരമിപ്പോൾ.കൂടാതെ എത്താൻ ഇരിക്കുന്ന ‘അയ്യപ്പനും കോശിയും’ എന്ന സിനിമ പൂർത്തിയാക്കിയ പൃഥ്വി ഇതിനായി മൂന്നു മാസത്തേക്ക് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്. തന്റെ ജീവിതത്തിൽ ഏറ്റവും ആഗ്രഹത്തോടെ കാണുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ പരിശീലനം കൂടിയാണ് ഈ ഇടവേളയെന്നാണ് പൃഥ്വിരാജ് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞത്.
about supriya prithviraj