Malayalam
രജിത്തിനെ തല്ലാൻ സുജോ,പിന്തുണയുമായി ജസ്ല;സംഭവം കൈവിട്ടു പോയി!
രജിത്തിനെ തല്ലാൻ സുജോ,പിന്തുണയുമായി ജസ്ല;സംഭവം കൈവിട്ടു പോയി!
വാർത്തകളും വിവാദങ്ങളും ഉണ്ടാക്കി മുന്നേറുകയാണ് മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ്‌ബോസ് സീസൺ 2.ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന പരിപാടിയിൽ ജസ്ല മാടശ്ശേരിയും ദയ അശ്വതിയും വന്നതോടെ ചൂടുപിടിക്കുകയാണ്.ബിഗ്‌ബോസിൽ രജിത് കുമാറിന് എതിരാളികളില്ലെന്ന് ഇത്രനാളും പ്രേക്ഷകർ കരുതിയിരുന്നത്.കൃത്യമായ കണക്കുകൂട്ടലോടെയാണ് രജിത് മുന്നോട്ട് പോകുനനതെന്നും അതുകൊണ്ട് തന്നെ വിജയ് രജിത് ആയിരിക്കുമെന്നും പ്രേക്ഷകർ വിലയിരുത്തിയിരുന്നു.എന്നാൽ ജസ്ല വന്നതോടെ അതിന് മാറ്റം വന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ബിഗ്‌ബോസിൽ ഇതുവരെ കണ്ടതിൽ വെച്ച ഏറ്റവും വലിയ വഴക്കിന് സാക്ഷ്യം വഹിച്ചു.സുജോയും രജിത്തും തമ്മിലായിരുന്നു അടി ഉണ്ടായത്.രജിത് സുജോയെ പെണ്ണാള എന്ന് വിളിച്ചതാണ് വഴക്കിന് ആധാരം.ഇതിൽ പ്രകോപിതനായ സുജോ തനിക്കിട്ട് തന്നിട്ടേ ഞാന്‍ പോകു എന്ന് പറഞ്ഞ് ചാടി എണീക്കുകയായിരുന്നു.അങ്ങനെ എങ്കില്‍ നീ എന്നെ അങ്ങ് തീര്‍ത്തേക്കണമെന്ന് രജിത്ത് പറയുന്നു.ഞാനിപ്പോള്‍ വാ തുറന്നിട്ട് പോലുമില്ല. പിന്നെ എന്തിനാണ് ഇയാള്‍ പ്രകോപിക്കാന്‍ നോക്കുന്നതെന്ന് സുജോയും പറയുന്നു.
എന്നാൽ ഇവരുടെ ഇടയിലേക്ക് ജസ്ലയും എത്തി.പെണ്ണാള എന്ന് വിളിക്കുന്നതിൽ എന്താണ് തെറ്റുള്ളതെന്നാണ് ജെസ്‌ലയുടെ പ്രതികരണം.എല്ലാവരെയും മോശമാക്കി കളിക്കുകയാണ് രജിത്ത് ചെയ്യുന്നതെന്ന് മഞ്ജുവും അഭിപ്രായപ്പെട്ടു. എന്നെ പ്രകോപിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ശ്രമിക്കുന്നത്. ഞാനിവിടെ നൂറ് ദിവസം നില്‍ക്കാന്‍ വേണ്ടി വന്നതൊന്നുമല്ല. നിങ്ങളെ ഇടിക്കേണ്ടി വന്നാല്‍ ഒറ്റ ഇടിയ്ക്ക് ഉറക്കി കിടത്തിയിട്ടേ പോവൂ എന്നും സുജോ രജിത്തിനോട് പറയുന്നു.
രജിത്ത് പറയുന്ന തമാശ മാത്രമാണ് ഇവിടെ ആര്‍ക്കും മനസിലാവാത്തത്. രജിത്ത് എന്തേലും പറഞ്ഞാല്‍ അതാണ് ഇവിടെ പ്രശ്‌നം. മോശപ്പെട്ട വാക്ക് നീ എന്നെ പലപ്പോഴും വിളിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നീ അടി ഉണ്ടാക്കിയത് എന്നോടാണ്. നിന്റെ അടുത്ത് നിനക്ക് താല്‍പര്യമില്ലാതെ ഞാന്‍ വരില്ല. നിന്നോട് മിണ്ടാന്‍ പോലും ഞാന്‍ വരില്ലെന്ന് സുജോയോട് രജിത്ത് പറയുന്നു. സുജോയ്ക്ക് ധൈര്യമില്ലാത്ത ആളാണെന്ന് രജിത്ത് പറഞ്ഞതായി എലീന പറയുന്നു. ഇയാള്‍ കളിയാക്കുന്ന പല കാര്യങ്ങളും കേട്ട് ഞാന്‍ മിണ്ടാതെ മാറി നില്‍ക്കുന്നതാണ്. എപ്പോഴും പ്രതികരിക്കുന്നത് ശരിയല്ലെന്ന് കരുതിയാണ് അങ്ങനെ നിന്നത് എന്നും സുജോ പറയുന്നു.
ചില ലക്ഷ്യങ്ങളുമായിട്ടാണ് പലരും വന്നത്. ദേഷ്യം വരുമ്ബോള്‍ ഓരോന്ന് പുറത്ത് വരുന്നുണ്ട്. നീ ക്ഷമയോടെ ഇരുന്നപ്പോള്‍ എന്നെ ടാര്‍ഗറ്റ് ചെയ്ത് വന്ന് പ്രയോഗിക്കാന്‍ തുടങ്ങുന്നു. എന്നിലൂടെയെ അവര്‍ക്ക് വളരാന്‍ പറ്റു. നീ വെറുമൊരു പ്രഭാഷകന്‍ മാത്രമല്ലെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. കരുതലിലൂടെ മുന്നോട്ട് പോവുകയാണ് വേണ്ടതെന്ന് രജിത്ത് സ്വയം ഇരുന്ന് പറഞ്ഞു.
about sujo and rejith in bigboss
