Malayalam
നന്ദനം സിനിമയിൽ ചെന്നത് വളരെ പ്രതീക്ഷയോടെ.. പക്ഷേ അപമാനിക്കപ്പെട്ടു! പിന്നീട കല്യാണരാമനിൽ ദിലീപിന്റെ വാക്കുകൾ കേട്ട് ഞാൻ പൊട്ടിക്കരഞ്ഞു!
നന്ദനം സിനിമയിൽ ചെന്നത് വളരെ പ്രതീക്ഷയോടെ.. പക്ഷേ അപമാനിക്കപ്പെട്ടു! പിന്നീട കല്യാണരാമനിൽ ദിലീപിന്റെ വാക്കുകൾ കേട്ട് ഞാൻ പൊട്ടിക്കരഞ്ഞു!
നടി താരാകല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ് ഇവർ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കല്യാണരാമനിലൂടെ ശ്രദ്ധയായി. 2002 മുതൽ ഹിന്ദിയിലടക്കം 75 ലേറെ ചിത്രങ്ങളിൽ സുബ്ബലക്ഷ്മി വേഷമിട്ടിട്ടുണ്ട്. ഒട്ടനവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചു. 84 വയസ്സുള്ള ഈ നടി അഭിനയരംഗത്ത് ഇപ്പോഴും സജീവസാന്നിധ്യമാണ്. ബോളിവുഡിലെ യുവതാരങ്ങളുടെ മദ്രാസ് നാനിയായിട്ടാണ് സുബ്ബലക്ഷ്മി അറിയപ്പെടുന്നത്. ആദ്യ സിനിമ മുതല്‍ പിന്നിടിങ്ങോട്ടുള്ള സിനിമാ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് സുബ്ബലക്ഷ്മിയിപ്പോള്‍. കല്യാണ രാമന്റെ ലൊക്കേഷനില്‍ നിന്നും ദിലീപ് ഒപ്പിച്ച കുസൃതിയെ കുറിച്ചും മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുന്നു.
ഒരിക്കലും സിനിമയിലെത്താന്‍ വൈകിയെന്ന് തോന്നിയിട്ടില്ല. സിദ്ദിഖും രഞ്ജിത്തും കൂടിയാണ് എന്നെ നന്ദനത്തിലേക്ക് ക്ഷണിക്കുന്നത്. 2002 ല്‍ അന്നെനിക്ക് സിനിമയെ കുറിച്ച് ഒന്നുമറിയില്ല. കുട്ടിക്കാലത്ത് നായികമാരെ കാണുമ്പോള്‍ എനിക്ക് അവരെ പോലെ അഭിനയിക്കണം. മേക്കപ്പ് ചെയ്യണം, മിനുക്കുപാവാടകളെല്ലാം ഇടണം എന്നൊക്കെ എല്ലാ പെണ്‍കുട്ടികള്‍ക്കും തോന്നില്ലേ. എനിക്കും തോന്നിയിട്ടുണ്ട്. പക്ഷേ സിനിമയിലേക്ക് വരുമെന്ന് കരുതിയില്ല. ആദ്യ കാലത്ത് വിളിച്ചാല്‍ ചിലപ്പോള്‍ ഞാന്‍ പോകില്ലായിരുന്നു. കുട്ടികള്‍, കുടുംബം, അതൊന്നും വിട്ട് പോകാന്‍ എനിക്കാവില്ല.
നന്ദനത്തിലെത്തുമ്പോള്‍ എനിക്ക് സിനിമയെ കുറിച്ച് ഒന്നുമറിയില്ല. കൊച്ചുനാളില്‍ സിനിമയൊക്കെ കണ്ട് നായികമാരെ പോലെ ആകണം എന്നൊക്കെ കൊതിച്ചിട്ടുള്ളത് കൊണ്ട് കണ്ണൊക്കെ എഴുതി മേക്കപ്പ് ചെയ്ത് എന്നെ ഇപ്പോള്‍ സുന്ദരിയാക്കും. നല്ല ഡ്രസ് തരും എന്നൊക്കെ കരുതിയാണ് സെറ്റില്‍ ചെല്ലുന്നത്. പക്ഷേ സെറ്റില്‍ എത്തിയിട്ടും ആരും എന്നെ വിളിക്കുന്നുമില്ല, ഒന്നും ചെയ്യുന്നുമില്ല. അപ്പോള്‍ സങ്കടപ്പെട്ട് ഞാന്‍ മേക്കപ്പ്മാനോട് ചോദിച്ചു എന്നെ മേക്കപ്പ് ഒന്നും ചെയ്യുന്നില്ലേ എന്ന്.
അപ്പോള്‍ അയാള്‍ നിന്ന് ചിരിക്കുന്നു. എന്താ ചിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ എന്നോട് ചോദിച്ചു, അല്ലാ എന്താ നിങ്ങളുടെ ക്യാരക്ടര്‍ എന്ന് അറിയാമോന്ന്. ഞാന്‍ ഇല്ലെന്ന് തലയാട്ടി. അപ്പോള്‍ അയാള്‍ പറഞ്ഞു വാല്യക്കാരിയായിട്ട്ാണെന്ന്. മുഷിഞ്ഞ വസ്ത്രങ്ങളെല്ലാം കൊണ്ട്‌വച്ചിട്ടുണ്ട്. സമയമാകുമ്പോള്‍ തരുമെന്ന് പറഞ്ഞു. എനിക്ക് അടി കിട്ടിയ പോലെയാണ് തോന്നിയത്. ദോശ തിന്ന് കൊണ്ടിരിക്കുന്ന വേശാമണി അമ്മാളിനെ തിരഞ്ഞെടുത്തത് ഡയലോഗ് പറയാനുള്ള മിടുക്കാണ്. ഡയറക്ടര്‍ വിളിച്ച് പറഞ്ഞു.
മൂന്ന് കഥാപാത്രങ്ങള്‍ ഉണ്ട്. ഒരാള്‍ എപ്പോഴും ഉറക്കംതൂങ്ങി. ഒരാള്‍ എപ്പോഴും ശാപ്പാടിക്കു, മറ്റൊരാള്‍ വായാടിയാണ്. ഇതില്‍ ഏതാണ് നിങ്ങള്‍ക്ക് വേണ്ടതെന്ന് ചോദിച്ചു. ശാപ്പാടടിക്കുന്ന കഥാപാത്രത്തെ മതിയെന്ന് ഞാന്‍ പറഞ്ഞു. എനിക്കന്ന് അത്ര മലയാളം വഴങ്ങില്ല. മലയാളത്തില്‍ ഡയലോഗ് പറയേണ്ട ബുദ്ധിമുട്ടോര്‍ത്താണ് ആ കഥാപാത്രം മതിയെന്ന് പറഞ്ഞത്. എപ്പോഴും ഭക്ഷണം കഴിച്ചാല്‍ മതി അധികം ഡയലോഗ് പറയണ്ടല്ലോ എന്ന് കരുതി. ദൈവാധീനത്തിന് ആ കഥാപാത്രം ക്ലിക്കായി. ഇപ്പോഴും ആള്‍ക്കാര്‍ കാണുമ്പോള്‍ ചോദിക്കും നിങ്ങള്‍ വീട്ടില്‍ ഇങ്ങനെ തന്നെയാണോ എപ്പോഴും ദോശ കഴിച്ചോണ്ടിരിക്കുമോന്ന്.
കല്യാണരാമന്‍ എന്റെ മൂന്നാമത്തെ പടമായിരുന്നു. ചിത്രത്തില്‍ വളരെ സീരിയസായ ഒരു ഷോട്ട് എടുത്ത് കൊണ്ടിരിക്കുകയാണ് ഡയറക്ടര്‍ ഷാഫി. ഞാന്‍ തുടക്കക്കാരിയാണെന്ന് അറിയാവുന്ന ദിലീപ് എന്റെ അടുത്ത് വന്ന് വളരെ ഗൗരവത്തില്‍ പറഞ്ഞു ഡയറക്ടര്‍ ആക്ഷന്‍ എന്ന് പറയുമ്പോള്‍ സുബ്ബു പൊട്ടി കരയണം എന്ന്. ഞാന്‍ പറഞ്ഞത് അപ്പാടെ അനുസരിച്ചു. ഡയറക്ടര്‍ ആക്ഷന്‍ എന്ന് പറഞ്ഞതും ഞാന്‍ ഉറക്കെയങ് കരഞ്ഞു. എല്ലാവരും ഞെട്ടിപ്പോയി.
about subalekshmi
