News
പ്രചരിക്കുന്നതെല്ലാം വ്യാജ വര്‍ത്തകളാണെന്ന് ആശുപത്രി..; എസ്പിബിയുടെ ശ്വാസകോശം മാറ്റിവക്കുന്നില്ല
പ്രചരിക്കുന്നതെല്ലാം വ്യാജ വര്‍ത്തകളാണെന്ന് ആശുപത്രി..; എസ്പിബിയുടെ ശ്വാസകോശം മാറ്റിവക്കുന്നില്ല
ചികിത്സയിലുള്ള ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്‍്റെ ശ്വാസകോശം മാറ്റിവച്ചേക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എംജിഎം ഹെല്‍ത്ത്കെയര്‍ ഹോസ്പിറ്റല്‍ രംഗത്ത് വന്നു. കഴിഞ്ഞ ദിവസം ഗായകന്‍ എസ്പിബിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവെന്ന് മകന്‍ എസ്പി ചരണ്‍ അറിയിച്ചിരുന്നു. എന്നാല്‍ ശ്വാസകോശത്തിന്‍്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയില്‍ ആകാത്തതിനാല്‍ അദ്ദേഹം വെന്‍്റിലേറ്ററില്‍ തന്നെ തുടരുകയാണ്. അദ്ദേഹത്തിന്‍്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ചരണ്‍ അറിയിച്ചിരുന്നു.
കോവിഡ് വൈറല്‍ ന്യുമോണിയ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും എസ്പിബിയുടെ കുടുംബം തമിഴ്നാട് ആരോഗ്യവകുപ്പിനു കീഴിലെ അവയവമാറ്റ ശസ്ത്രക്രിയാ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടാണ് ആശുപത്രി അധികൃതര്‍ തള്ളിയത്.
കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിനാണ് ഗായകന്‍ എസ്.പി. ബാലസുബ്രമണ്യത്തെ ചെന്നൈയിലെ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പ്രശ്നമുണ്ടായിരുന്നില്ല. അടുത്ത ദിവസങ്ങളില്‍ ആശുപത്രി വിടാന്‍ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്ന വിഡിയോയും തന്റെ ഫേസ്ബുക്ക് പേജില്‍ എസ്.പി.ബി പോസ്റ്റ് ചെയ്തിരുന്നു.
about sp ramasubramanyam
