Connect with us

ഒര്‍ഹാന്‍ സൗബിന്‍ കുഞ്ഞിക്കാല് കൊണ്ട് ഹൈ ഫൈവ് അടിക്കുന്നു;വൈറലായി ചിത്രം!

Social Media

ഒര്‍ഹാന്‍ സൗബിന്‍ കുഞ്ഞിക്കാല് കൊണ്ട് ഹൈ ഫൈവ് അടിക്കുന്നു;വൈറലായി ചിത്രം!

ഒര്‍ഹാന്‍ സൗബിന്‍ കുഞ്ഞിക്കാല് കൊണ്ട് ഹൈ ഫൈവ് അടിക്കുന്നു;വൈറലായി ചിത്രം!

മലയാളത്തിൽ ഇപ്പോൾ വളരെ ഏറെ വലിയ സ്ഥാനമുള്ള നടനാണ് സൗബിൻ ഷാഹിർ. നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് സൗബിന്‍ ഷാഹിര്‍. നടന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. സിനിമയില്‍ തിളങ്ങിനില്‍ക്കുന്നതിനിടെയിലും കുടുംബ ജീവിതവും നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോവാറുളള താരം കുടിയാണ് സൗബിന്‍ ഷാഹിര്‍.

ഇക്കഴിഞ്ഞ മെയ് പത്തിനായിരുന്നു തനിക്കൊരു മകനുണ്ടായ വിവരം സൗബിന്‍ ഷാഹിര്‍ അറിയിച്ചിരുന്നത്. തുടര്‍ന്ന് ഭാര്യ ജാമിയയ്ക്കും മകന്‍ ഓര്‍ഹാനുമൊപ്പമുളള നടന്റെ മിക്ക ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ കുഞ്ഞ് ഓര്‍ഹാനൊപ്പമുളള സൗബിന്റെ പുതിയ ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിത്രത്തില്‍ സൗബിന്‍ ഹൈ ഫൈവ് അടിക്കാന്‍ നോക്കിയപ്പോള്‍ മകന്‍ തിരികെ കൊടുക്കുന്നത് കാലുകൊണ്ടാണ്.

രണ്ടുപേരുടെയും മുഖം കാണാന്‍ പറ്റുന്നില്ലെങ്കിലും ഇതിലെ കുസൃതി വ്യക്തമാണ്. അമ്പിളി ആയിരുന്നു സൗബിന്‍ ഷാഹിറിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്ന സിനിമ. അമ്പിളിക്ക് ശേഷം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ജാക്ക് ആന്‍ഡ് ജില്‍, ട്രാന്‍സ്, ജൂതന്‍ തുടങ്ങി നിരവധി സിനിമകള്‍ നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നവയാണ്.

about soubin shahir and his son orhan saubin

More in Social Media

Trending

Recent

To Top