Malayalam
ഷൈലോക്കിന്റെ വിജയം ആഘോഷമാക്കി അണിയറപ്രവർത്തകർ!
ഷൈലോക്കിന്റെ വിജയം ആഘോഷമാക്കി അണിയറപ്രവർത്തകർ!
മാമൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ഷൈലോക്ക്.തീയ്യറ്ററിൽ നിറഞ്ഞകൈയടി നേടി മുന്നേറുകയാണ് ചിത്രം.റീലിസിന് മുൻപ് തന്നെ ചിത്രം മാസ്സ് എന്റർറ്റൈനെർ ആണെന് സൂചനകൾ കിട്ടിയിരുന്നു.ചിത്രം കണ്ടിറങ്ങിയവരെല്ലാം അഭിപ്രായപ്പെടുന്നതും അതുതന്നെയാണ്.ചിത്രം പക്കാ മാസ്സ് ആണെന്ന്.ഇപ്പോളിതാ
‘ഷൈലോക്കി’ന് ലഭിക്കുന്ന പ്രേക്ഷക പിന്തുണ ആഘോഷമാക്കി അണിയറപ്രവര്‍ത്തകര്‍. കേക്ക് മുറിച്ചുള്ള ആഘോഷത്തിന് നിര്‍മ്മാതാവ് ജോബി ജോര്‍ജിനും സംവിധായകന്‍ അജയ് വാസുദേവ് എന്നിവര്‍ക്കൊപ്പം മമ്മൂട്ടിയും പങ്കെടുത്തു. സംവിധായകന്‍ അജയ് വാസുദേവിന്റെ പിറന്നാള്‍ ആഘോഷവും ഇതിനൊപ്പം നടന്നു.
കേരളത്തില്‍ മാത്രം 226 തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ബംഗളൂരു, ഹൈദരാബാദ്, ആന്‍ഡമാന്‍, മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, കൊല്‍ക്കത്ത, ഒറീസ, മധ്യപ്രദേശ്, രാജസ്ഥാന്‍, ദില്ലി എന്നിവിടങ്ങളിലും എത്തിയിരുന്നു. ഇന്ത്യയില്‍ ആകെ 313 തീയേറ്ററുകള്‍. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രം നേടിയെടുത്തത്.
about shylock
