Bollywood
സഹപ്രവര്‍ത്തകന്റെ വിയോഗത്തിൽ ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് ഷാരൂഖ് ഖാൻ!
സഹപ്രവര്‍ത്തകന്റെ വിയോഗത്തിൽ ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് ഷാരൂഖ് ഖാൻ!
ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ സിനിമാ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ്സിലെ സഹപ്രവര്‍ത്തകനായിരുന്ന അഭിജിത്ത് വെള്ളിയാഴ്ചയാണ് അന്തരിച്ചത്. അദ്ദേഹത്തെക്കുറിച്ച് ഹൃദയഹാരിയായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്.
”ഡ്രീംസ് അണ്‍ലിമിറ്റഡ് എന്ന ചെറിയ സ്വപ്നത്തില്‍ നമ്മള് തുടങ്ങിയതാണ് ഇതെല്ലാം. അന്ന് മുതല്‍ എന്റെ വിശ്വസ്ഥനും ശക്തനുമായ സഹപ്രവര്‍ത്തകനായിരുന്നു അഭിജീത്ത്’, എന്നാണ് ഷാരൂഖ് കുറിപ്പില്‍ പറയുന്നത്.
ലോക്ക്ഡൗണ്‍ പാഠങ്ങളെക്കുറിച്ചും അദ്ദേഹം ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ‘ജീവിതത്തില്‍ അത്യാവശ്യം എന്ന് കരുതുന്ന പലതും അങ്ങനെയല്ലായിരിക്കും. പലതും നമ്മള് തന്നെ അങ്ങനെ ചെയ്ത് വച്ചതുമാകാം. ഒത്തിരി ആളുകളുടെ ആവശ്യം ശരിക്കും നമ്മള്‍ക്കാര്‍ക്കും ഇല്ല, ഇപ്പോള്‍ പൂട്ടി കിടക്കുമ്പോള്‍ സംസാരിക്കാന്‍ തോന്നുന്ന ചിലരൊഴികെ’, എന്ന കാര്യങ്ങള്‍ പറഞ്ഞാണ് നടന് കുറിപ്പ് തുടങ്ങുന്നത്.
സന്തോഷം, സ്വപ്നങ്ങള്‍, സമയം എന്നിങ്ങനെ പല കാര്യങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ‘സ്നേഹം പ്രധാന്യം അര്‍ഹിക്കുന്നു, ആരെന്ത് പറഞ്ഞാലും അത് എന്നും അങ്ങനെയായിരിക്കും’ എന്ന് വരിയോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. കുടുംബത്തോടൊപ്പം മുബൈയിലെ വീട്ടിലാണ് ഷാരൂഖ് ലോക്ക്ഡൗണ്‍ സമയം ചെലവഴിക്കുന്നത്.
about sharuk khan
