സ്വയംവരത്തില്‍ അഭിനയിക്കാന്‍ ശാരദ ആവശ്യപ്പെട്ട തുക ഉയര്‍ന്നതായിരുന്നുവെന്നും അത് കൊടുക്കാനായി തങ്ങള്‍ക്ക് അന്ന് കഴിയുമായിരുന്നില്ലെന്നും ഒടുവില്‍ തന്റെ പ്രതിഫലത്തിന്റെ പകുതിയാണ് ശാരദയ്ക്ക് നല്‍കിയതെന്നും അടൂര്‍ ഗോഗപകൃഷ്ണന്.
‘സ്വയംവരത്തില്‍ പുതിയ അഭിനേതാക്കളെ ഉപയോഗിക്കാനാണ് തീരുമാനിച്ചത്. പക്ഷേ നായികയുടെ വേഷത്തിലേക്ക് ആരെയും തരപ്പെട്ടുകിട്ടിയില്ല. അങ്ങനെയാണ് ശാരദയെ നിശ്ചയിച്ചത്. പ്രൊഡക്ഷന്‍ മാനേജര്‍ വഴിയാണ് ശാരദയെ ബന്ധപ്പെട്ടത്. 25000 രൂപ പ്രതിഫലം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അന്നത് വലിയ തുകയാണ് അത്രയും കൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഒടുവില്‍ എന്റെ പ്രതിഫലത്തില്‍ നിന്നാണ് ആ തുക കൊടുത്തത്. ഈയിടെ ഞാന്‍ ഈ കാര്യം ശാരദയിരിക്കുന്ന ഒരു വേദിയില്‍ വച്ച് പറഞ്ഞു അങ്ങനെ സംഭവിച്ചതില്‍ അവര്‍ കുണ്ഠിതപ്പെട്ടു’.അടൂര്‍ ഗോപാലകൃഷ്ണന് പറയുന്നു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...