Malayalam
തെറ്റ് പറ്റി, ക്ഷമിക്കണം; വീണ്ടും മാപ്പ് ചോദിച്ച് ഷെയ്ൻ നിഗത്തിന്റെ കത്ത്!
തെറ്റ് പറ്റി, ക്ഷമിക്കണം; വീണ്ടും മാപ്പ് ചോദിച്ച് ഷെയ്ൻ നിഗത്തിന്റെ കത്ത്!
നിർമ്മാതാക്കളോട് വീണ്ടും മാപ്പ് ചോദിച്ച് ഷെയ്ൻ നിഗം കത്തയച്ചിരിക്കുകയാണ്. വിലക്കില്‍ പരിഹാരം തേടുകയാണ് ഷെയ്ൻ. വെയ്ലിന്റെ സംവിധായകന് ശരത്, നിര്‍മ്മാതാവ് ജോബി ജോര്‍ജ് എന്നിവര്‍ക്കാണ് ഷെയ്ന് നിഗം മാപ്പ് ചോദിച്ച് കത്ത് അയച്ചത്. തെറ്റ് പറ്റി, ക്ഷമിക്കണം. ബാക്കിയുളള തുക ലഭിക്കാതെ തന്നെ വെയില് സിനിമ പൂര്‍ത്തിയാക്കാന്‍ സഹകരിയ്ക്കാം എന്നാണ് കത്തിലെ വാക്കുകള്‍.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് നടന് ഷെയ്ന് നിഗം അഭിനയിക്കേണ്ട ചിത്രങ്ങള്‍ അനന്തമായി നീളുന്നതില്‍ കഴിഞ്ഞ ദിവസം സംവിധായകരും ആശങ്ക അറിയിച്ചിരുന്നു. ഷെയ്ന് ഇനി അഭിനയിക്കേണ്ട മൂന്ന് സിനിമകളുടെ സംവിധായകരായ വേണു, സലാം ബാപ്പു, സാജിദ് യാഹിയ എന്നിവരാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനെ സമീപച്ചത്. തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഫെഫ്ക കത്തയച്ചിരുന്നു.
നിര്‍മ്മാതാക്കളുടെ വിലക്കില്‍ പരിഹാരത്തിനായി നേരത്തെയും ഷെയ്ന് വിട്ടുവീഴ്ച ചെയ്തിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തുടങ്ങണമെങ്കില്‍ ആദ്യം ഉല്ലാസത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം. നിര്‍മാതാക്കളുടെ സംഘടനയുമായി അമ്മ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിങ് ഷെയ്ന് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും നിര്‍മ്മാതാക്കള്‍ നിഷേധനിലപാട് തുടര്‍ന്നു. ഷെയ്ന് നിഗം മൂലം കുര്‍ബാനി, വെയില് സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമുണ്ടായെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. നഷ്ടപരിഹാരമായി ഒരു കോടി രൂപ ലഭിക്കാതെ ഷെയ്ന്റെ മുടങ്ങിക്കിടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാനോ, പുതിയത് തുടങ്ങാനോ അനുവദിക്കില്ലെന്നാണ് നിര്‍മ്മാതാക്കളുടെ പിടിവാശി. എന്നാല്‍, നടന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം അമ്മയും തള്ളിയിരുന്നു.
about shane nigam
