News
വിക്രം നായകനാകുന്ന പുതിയ ചിത്രത്തിൽ നിന്ന് ഷെയിൻ പുറത്ത്;പകരം സര്‍ജാനോ ഖാലിദ്!
വിക്രം നായകനാകുന്ന പുതിയ ചിത്രത്തിൽ നിന്ന് ഷെയിൻ പുറത്ത്;പകരം സര്‍ജാനോ ഖാലിദ്!
ചിയാന്‍ വിക്രം നായകനാകുന്ന പുതിയ ചിത്രം ‘കോബ്ര’യില്‍ നടന് ഷെയിൻ ഇല്ല.പകരം എത്തുന്നത് സര്‍ജാനോ ഖാലിദ്. അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ചിത്രത്തിലേക്ക് ഷെയ്ന് നിഗമിനെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ പ്രൊഡ്യൂസര്‍സ് അസോസിയേഷന്റെ വിലക്കിനെ തുടര്‍ന്ന് ഷെയ്നെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.എന്നാല്‍ നിര്‍മാതാക്കളുടെ സംഘടനയുടെ വിലക്ക് നിലനില്‍ക്കുന്നതാണ് ഷെയ്നിനെ സിനിമയില്‍ നിന്ന് നീക്കാന്‍ കാരണമെന്നാണ് സൂചന. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന സ്പാ എന്ന സിനിമയില്‍ നിന്നും ഷെയ്നിനെ മാറ്റിയിട്ടുണ്ട്.
സീനു രാമസ്വാമി ഒരുക്കുന്ന ‘സ്പാ’ എന്ന ചിത്രത്തിലും ഷെയ്നെ മാറ്റിയിട്ടുണ്ട്. ‘ജൂണ്‍’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ താരമാണ് സര്‍ജാനോ ഖാലിദ്. ‘ബിഗ് ബ്രദര്‍’ ആണ് നടന്റെ അടുത്തിടെ റിലീസായ ചിത്രം.ക്രിക്കറ്റ് താരം ഇര്ഫാന് പത്താന്, ശ്രീനിധി ഷെട്ടി, മൃണാലിനി രവി, സംവിധായകന് കെഎസ് രവികുമാര്‍, പ്രദീപ് രംഗനാഥന്, റോബോ ശങ്കര്‍, ലാല്‍, കനിഹ, പത്മപ്രിയ, ബാബു ആന്റണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എആര്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. 7 സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന കോബ്ര തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ റിലീസ് ചെയ്യുന്നത്.
about shane nigam
