Malayalam
നടിയെ ബ്ലാക്ക്മെയില്‍ ചെയ്ത കേസ്; പരാതി നല്കാന് യുവതികള്‍ തയ്യാറാവുന്നില്ല!
നടിയെ ബ്ലാക്ക്മെയില്‍ ചെയ്ത കേസ്; പരാതി നല്കാന് യുവതികള്‍ തയ്യാറാവുന്നില്ല!
ഷംന കാസിമിനെയടക്കം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച ബ്ലാക്ക്മെയ്ലിങ് സംഘത്തിനെതിരെ പരാതി നല്കാന് യുവതികള്‍ തയ്യാറാവുന്നില്ല. കുടുംബപരമായ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് യുവതികള്‍ പിന്‍വാങ്ങുന്നത്. കൂടുതല്‍ പേരും നിര്‍ധന കുടുംബത്തിലെ യുവതികളാണ്. 18 പെണ്‍കുട്ടികളാണ് തട്ടിപ്പ് സംഘത്തിനെതിരെ ഇതിനോടകം പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം, ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത പ്രതികള്‍ക്കെതിരെ മൂന്ന് കേസുകള്‍ കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന പെണ്‍കുട്ടികളുടെ പരാതിയിലാണ് കേസ്. ഷംനയെ ഭീഷണിപ്പെടുത്തിയ ഒമ്ബതംഗ പ്രൊഫഷണല്‍ ക്രിമിനല്‍ സംഘത്തിലെ ഏഴു പേരെ അറസ്റ്റു ചെയ്തു. പ്രതികളുടെ സിനിമാ ബന്ധവും എന്തുകൊണ്ട് ഷംനയെ ലക്ഷ്യമിട്ടെന്നും പ്രത്യേകം അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ പറഞ്ഞു.
ABOUT SHAMNA KASIM
