Connect with us

ഷംനാ കാസിമിന് പിന്തുണയുമായി വനിതാ കമ്മീഷന്‍!

Malayalam

ഷംനാ കാസിമിന് പിന്തുണയുമായി വനിതാ കമ്മീഷന്‍!

ഷംനാ കാസിമിന് പിന്തുണയുമായി വനിതാ കമ്മീഷന്‍!

ഷംനാ കാസിമിന് പിന്തുണയുമായി വനിതാ കമ്മീഷന്‍. വനിതാ കമ്മീഷന്‍ അംഗം ഡോ ഷാഹിദ കമാല്‍ ഷംന കാസിമിനെ നേരിട്ട് ഫോണ്‍ ചെയ്ത് പിന്തുണ അറിയിച്ചു.ബ്ലാക്ക്മെയിലിംഗിനു പുറകിലെ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ പുറത്ത് കൊണ്ടുവരുന്നതിന് ഷംനാകാസിമിന്റെ വെളിപ്പെടുത്തല്‍ സഹായിക്കുമെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു.

സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും പ്രവര്‍ത്തിക്കുന്നവരും ഇവിടേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരുമായ പെണ്‍കുട്ടികളെ സ്വര്‍ണക്കടത്തിനും കളളക്കടത്തിനും നിര്‍ബ്ബന്ധിക്കുകയും അതിന് വഴങ്ങാത്തവരെ ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്ത ഒരുപാട് സംഭവങ്ങള്‍ മൂടിവെക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം വെളിച്ചത്ത് കൊണ്ടുവരാനും ഇതിനകം ബ്ലാക്ക്‌ മെ‌യിലിംഗിന് വിധേയരായ പെണ്‍കുട്ടികള്‍ക്ക് നിയമത്തിന് മുന്നില്‍ വരാനുള്ള പ്രചോദനവുമാണ് ഷംനയുടെ വെളിപ്പെടുത്തലെന്ന് കമ്മീഷന്‍ വിലയിരുത്തി.

about shamna kasim

More in Malayalam

Trending

Recent

To Top