Malayalam
ഷംനാ കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച പ്രതികൾ മറ്റൊരു കേസിൽ വീണ്ടും പിടിയിൽ!
ഷംനാ കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച പ്രതികൾ മറ്റൊരു കേസിൽ വീണ്ടും പിടിയിൽ!
നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച മൂന്ന് പ്രതികളേയും പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. പാലക്കാട് പെണ്‍കുട്ടികളെ മുറിയില്‍ തടഞ്ഞുവച്ച് കേസിലാണ് ഇവരെ വീണ്ടും കസ്റ്റഡിയില്‍ എടുത്തത്. വെള്ളിയാഴ്ച ജാമ്യം ലഭിച്ച പ്രതികളായ ഹാരീസ്, അബൂബക്കര്‍, ശരത്ത് എന്നിവരാണ് വീണ്ടും പോലീസിന്റെ പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടാവും.
അതേസമയം, ഷംന കാസിം കേസില്‍ പൊലീസ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ഷംനയെ വിവാഹം ആലോചിക്കാനെന്ന വ്യാജേന കെണിയിലകപ്പെടുത്തി തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതി. ജൂണ്‍ 24ന് ഷംനയുടെ വീട്ടിലെത്തിയ സംഘത്തെക്കുറിച്ച് സംശയം തോന്നിയ മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പിടിയിലായ പ്രതികളില്‍ മൂന്ന് പേര്‍ക്ക് വ്യാഴാഴ്ച കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
about shamna kasim
