Malayalam
ഫുള്‍ ടൈം ഒരു സ്ത്രീ യുമായി ഫോണ്‍ വിളിയായിരുന്നു. ഇത് ഷംന തന്നെയാണെന്നാണ് വിശ്വാസം.. ഷംനയുടെ ഫോട്ടോകള്‍ റഫീഖിന്റെ ഫോണിലേക്ക് അയച്ചിട്ടുണ്ട്,റഫീഖിന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ!
ഫുള്‍ ടൈം ഒരു സ്ത്രീ യുമായി ഫോണ്‍ വിളിയായിരുന്നു. ഇത് ഷംന തന്നെയാണെന്നാണ് വിശ്വാസം.. ഷംനയുടെ ഫോട്ടോകള്‍ റഫീഖിന്റെ ഫോണിലേക്ക് അയച്ചിട്ടുണ്ട്,റഫീഖിന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ!
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി റഹീമാണ് പിടിയിലായത്.എന്നാൽ കേസിലെ മുഖ്യ പ്രതി റഫീഖിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്ന വെളിപ്പെടുത്തലുമായി റഫീഖിന്റെ ഭാര്യ രംഗത്ത് വന്നിരിക്കുകയാണ് . ഷംനയെ വിവാഹം കഴിക്കാന്‍ തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടുവെന്ന് റഫീഖിന്റെ ഭാര്യ പറയുന്നത്.
‘ഷംനയെ വിളിച്ച സ്ത്രീ താനല്ല. ഇതിന് മുന്‍പും തട്ടിപ്പ് കേസുകളില്‍ ഭര്‍ത്താവ് ജയിലില്‍ കിടന്നിട്ടുണ്ട്. സ്ത്രീകളുമായി ഫോണില്‍ ബന്ധങ്ങളുണ്ട്. ഇതിന്റെ പേരില്‍ സ്ഥിരമായി വീട്ടില്‍ വഴക്കിടാറുണ്ട്. ഒരു ഭാര്യയും ഭര്‍ത്താവ് മറ്റ് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത് ഇഷ്ടപ്പെടില്ല. ഷംനയെ വിവാഹം കഴിക്കാന്‍ എന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടു’- റഫീഖിന്റെ ഭാര്യ പറയുന്നു.
അതേസമയം ഷംനയുടെ ഫോണ്‍ നമ്ബര്‍ റഫീഖിന് നല്‍കിയത് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസാണ്. ആല്‍ബങ്ങളില്‍ അഭിനയിക്കുന്നവരുടെ ഫോണ്‍ നമ്ബറുകളും ഹാരിസ് റഫീഖിന് കൈമാറിയതായും ഭാര്യ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
‘ഇതിന് മുന്‍പ് ഞാന്‍ വിവാഹ മോചനത്തിന് ശ്രമിച്ചതാണ്. നടന്നില്ല. നിരവധി തവണ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.ഫുള്‍ ടൈം ഒരു സ്ത്രീ യുമായി ഫോണ്‍ വിളിയായിരുന്നു. ഇത് ഷംന തന്നെയാണെന്നാണ് വിശ്വാസം. ഷംനയുടെ ഫോട്ടോകള്‍ റഫീഖിന്റെ ഫോണിലേക്ക് അയച്ചിട്ടുണ്ട്. ഇത് ഷംനയുടെ ഫോണില്‍ നിന്ന് വന്നതാണ്. ഷംന വലിയ സിനിമാ താരമായത് കൊണ്ട് ഇതൊന്നും തുടക്കത്തില്‍ വിശ്വസിച്ചിരുന്നില്ല. ഇവര്‍ എങ്ങനെ ഇത്രയും വലിയ താരവുമായി അടുത്തു എന്ന സംശയമായിരുന്നു. എന്നാല്‍ കേസ് പുറത്തുവന്നപ്പോഴാണ് വിശ്വാസമായത്’ -റഫീക്കിന്റെ ഭാര്യ പറയുന്നു.
ഷംനാ കാസിമിന്റെ പരാതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കേസുകളില്‍ ടിനി ടോമിനെ ചോദ്യം ചെയ്തു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ഉണ്ടായിരുന്നു. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ തന്നെയും വിളിച്ചെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി നേരത്തേ പറഞ്ഞിരുന്നു. കൊച്ചി കമ്മിഷണര്‍ ഓഫിസില്‍ മൊഴിനല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കരയാണ് തട്ടിപ്പു നടത്തിയ ആള്‍ക്ക് തന്റെ നമ്പര്‍ കൊടുത്തതെന്ന് ധര്മജന് മാധ്യമങ്ങളോട് പറഞ്ഞു.ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം തുടരുകയാണ്.
about shamna kasim
