Malayalam
അതിലേക്ക് കടത്തിയതിന് ദൈവത്തിന് നന്ദി;ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നടി ശാലു മേനോന്!
അതിലേക്ക് കടത്തിയതിന് ദൈവത്തിന് നന്ദി;ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നടി ശാലു മേനോന്!
ഒരു കാലത്ത് സീരിയൽ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ശാലുമേനോൻ . പെട്ടെന്നൊരു ദിവസം വിവാദ നായികയായി മാധ്യമങ്ങളിൽ നിറഞ്ഞെങ്കിലും അടുത്തിടെ ശക്തമായ തിരിച്ചുവരവും താരം നടത്തി. വിവാഹത്തിന് ശേഷവും അഭിനയരംഗത്തുള്ള ശാലു സന്തുഷ്ട പൂർണ്ണമായ കുടുംബജീവിതം നയിക്കുകയും ആണ്. നൃത്തവിദ്യാലയം ആരംഭിച്ച ശാലു നിരവധി നൃത്തവിദ്യാലങ്ങൾ നടത്തുന്നും ഉണ്ട്. ഇപ്പോഴിതാ തനിക്ക് ആശംസ അറിയിച്ച ആരാധകര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് ശാലു മേനോന്.
എന്റെ ജീവിതത്തിന്റെ മറ്റൊരു വര്‍ഷം. അതിലേക്ക് കടത്തിയതിന് ദൈവത്തിന് നന്ദി. ഒപ്പം എല്ലാ ജന്മദിനാശംസകള്‍ക്കും നന്ദി എന്നുമാണ് ശാലു പറയുന്നത്. ഒപ്പം പുതിയൊരു ഫോട്ടോയും നടി പങ്കുവെച്ചിരുന്നു. നടിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ജന്മദിനാശംസകള് അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്.
2016 ലാണ് ശാലു മേനോനും ആണ്സുഹൃത്തായിരുന്ന സജി ജി നായരുമായിട്ടുള്ള വിവാഹം നടക്കുന്നത്. ഏറെ കാലം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. നേരത്തെ ഒരു പാട്ട് പാടുന്ന ശാലു മേനോന്റെ വീഡിയോ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. മഞ്ജു വാര്യരുടെ പ്രണയവര്‍ണ്ണങ്ങള്‍ എന്ന സിനിമയിലെ ‘വരമഞ്ഞളാടിയ രാവിന്റെ മാറില്‍’ എന്ന് തുടങ്ങുന്ന പാട്ട് ആയിരുന്നു ശാലു ആലപിച്ചത്. അഭിനയത്തിനൊപ്പം നന്നായി പാട്ട് പാടാന്‍ ശാലുവിന് സാധിക്കുമെന്ന് സൂചിപ്പിച്ച് കൊണ്ടാണ് വീഡിയോ വൈറലായത്.
about shalu menon
