Malayalam
ഉടന്‍ മറ്റൊരു നായികയുമായെത്തും;റെയില്‍വേ സ്റ്റേഷൻ റോമൻസിനായി;ഷാരൂഖ് ഖാന്!
ഉടന്‍ മറ്റൊരു നായികയുമായെത്തും;റെയില്‍വേ സ്റ്റേഷൻ റോമൻസിനായി;ഷാരൂഖ് ഖാന്!
By
ഷാരുഖാൻ ബോളിവുഡിലെ റൊമാന്റിക് ഹീറോ .ബോളിവുഡ് അടക്കി ഭരിച്ച ചരിത്രം തന്നെയുണ്ട് .ബോളിവുഡിന്റെ റൊമാന്റിക് ഹെയ പദവി എന്നും ആ കൈകളിൽ സ്വന്തം . തന്റെ സിനിമകളിലെ ‘റെയില്‍വേ റൊമാന്‍സി’നെ കുറിച്ച് വാചാലനായി ബോളിവുഡിന്റെ കിങ് ഖാന്. മുംബൈ ബാന്ദ്ര റെയില്‍വേ സ്റ്റേഷന്റെ പോസ്റ്റല്‍ സ്റ്റാംപ് ലോഞ്ചിനിടെയായിരുന്നു ഷാരൂഖ് ഓര്‍മകളിലേക്ക് തിരിഞ്ഞത്. ‘കുറേ നായികമാരൊപ്പം അനേകം റെയില്‍വേ സ്റ്റേഷനുകളില്‍ ഞാന്‍ റൊമാന്‍സ് ചെയതിട്ടുണ്ട്. എന്നാല്‍ ബാന്ദ്ര സ്റ്റേഷനില്‍ വച്ച് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. അതിനാല്‍ ഉടന്‍ തന്നെ മറ്റൊരു നായികയുമായി എത്തുന്നതായിരിക്കും’ എന്നാണ് ഷാരൂഖ് ഉദ്ഘാടന വേളയില്‍ പറഞ്ഞത്.
ബാന്ദ്ര സ്റ്റേഷന് 130 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിലാണ് സ്റ്റാംപ് ഇറക്കിയത്. വെസ്റ്റേണ്‍ റെയില്‍വേ പുറത്ത് വിട്ട വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 1995ല്‍ പുറത്തിറങ്ങിയ ‘ദില്‍ വാലേ ദുല്‍ഹനിയ ലേ ജായേംഗാ’ എന്ന ചിത്രത്തിലെ ഷാരൂഖ് ഖാനും കാജോളും കണ്ടുമുട്ടുന്നത് റെയില്‍വേ സ്റ്റേഷനിലാണ്.
1998ല്‍ ഇറങ്ങിയ ‘ദില്‍ സേ’ എന്ന ചിത്രത്തില്‍ മനിഷാ കൊയ്രാളയുമായി ഷാരൂഖ് പ്രണയത്തിലാകുന്നത് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ്. 2013ല്‍ പുറത്തിറങ്ങിയ ‘ചെന്നൈ എക്സ്പ്രസി’ലും ട്രെയിനില്‍ വച്ച് ദീപികയുമായി പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് 2013ലെത്തിയ ‘ജബ് ഹാരി മെറ്റ് സേജല്‍’ എന്ന ചിത്രത്തില്‍ അനുഷ്ക്കയുമായുള്ള റൊമാന്സും ട്രെയിനില്‍ വച്ച് തന്നെ.
about shahrukh khan romantic scene
