Actress
‘നാഗകന്യക’ വിവാഹിതയാകാനൊരുങ്ങുന്നു…
‘നാഗകന്യക’ വിവാഹിതയാകാനൊരുങ്ങുന്നു…
‘നാഗീൻ’ എന്ന ഹിന്ദി സീരിയലിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് മൗനി റോയ്. ‘നാഗകന്യക’ എന്ന പേരിൽ സീരിയൽ മലയാളത്തിലും മൊഴിമാറ്റി സംപ്രേക്ഷണം ചെയ്തിരുന്നു. അതിനാൽ മലയാളികൾക്കും ഏറെ സുപരിചിതയാണ് മൗനി റായ്. മിനിസ്ക്രീനില്‍ നിന്ന് ബിഗ് സ്ക്രീനിലേക്ക് ചേക്കേറിയ മൗനിയുടെ വിവാഹ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. താരത്തോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മലയാളിയും ദുബായില്‍ ബാങ്കറുമായ സൂരജ് നമ്പ്യാര്‍ ആണ് മൗനിയുടെ വരന് എന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ഏറെ നാളായി പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിവാഹത്തെ കുറിച്ച് മൗനി റോയ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2007ലാണ് മൗനി റോയ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. നിരവധി സീരിയലുകളുടെ ഭാഗമായി. 2011ല്‍ സംപ്രേഷണം ചെയ്ത ‘ദേവന് കി ദേവ് മഹാദേവ്’ എന്ന പരമ്പര മൗനിയെ ശ്രദ്ധേയയാക്കി. തുടര്‍ന്ന് വന്ന നാഗിന് എന്ന പരമ്പരയാണ് മൗനിയുടെ കരിയര്‍ ബ്രേക്കായതെന്ന് പറയാം.
about serial actress
