Connect with us

ചെമ്പരത്തി താരം പ്രബിൻ വിവാഹിതനായി! വധുവിനെ കണ്ടോ

serial

ചെമ്പരത്തി താരം പ്രബിൻ വിവാഹിതനായി! വധുവിനെ കണ്ടോ

ചെമ്പരത്തി താരം പ്രബിൻ വിവാഹിതനായി! വധുവിനെ കണ്ടോ

ചെമ്പരത്തി പരമ്പരയിലൂടെയെത്തി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായ പ്രബിൻ വിവാഹിതനായി. തന്റെ പ്രണയിനി സ്വാതിയെ തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ താലികെട്ടി സ്വന്തമാക്കി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടന്നത് . വളരെ ലളിതമായി നടന്ന ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഇപ്പോൾ വൈറൽ ആണ്.

ഏതാനും ദിവസങ്ങൾക്കു മുൻപ് താൻ വിവാഹിതനാകാൻ പോകുന്നതായി പ്രബിൻ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരുന്നു. ഭാവി വധുവിന്റെ ബാല്യകാല ചിത്രം പങ്കുവച്ചാണ് തന്റെ പ്രണയത്തെ കുറിച്ച് നടൻ മനസ്സ് തുറന്നത്. ഭാവി വധുവിന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് പ്രബിൻ താൻ വിവാഹിതനാവാൻ പോകുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. എന്നാൽ അന്ന് കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല. നടൻ ഒരു രസകരമായ കുറിപ്പും പങ്കുവെച്ചിരുന്നു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഇതാണെന്ന് പറഞ്ഞു കൊണ്ടാണ് ഭാവി വധുവിന്റെ ബാല്യകാല ചിത്രം പങ്കുവെച്ചത്.

നടന്റെ പോസ്റ്റ് നിമിഷ നേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. പെൺകുട്ടിയെ പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആരാധകരും അന്ന് രംഗത്തെത്തിയിരുന്നു. പിന്നീട് പ്രേക്ഷകരുടെ അഭ്യർഥന മാനിച്ച് പ്രബിൻ തന്റെ പ്രണയിനിയെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തി. ആ പെൺകുട്ടി വലുതായാൽ ഇങ്ങനെ ഇരിക്കും എന്ന് കുറിച്ചു കൊണ്ടായിരുന്നു ചിത്രം പങ്കുവെച്ചത്.

വളരെ ചുരുങ്ങിയ സമയങ്ങൾക്കുളളിൽ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് പ്രബിൻ. സ്വന്തം പേരിനെക്കാളും നടൻ മലയാളി പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് അഖിലാണ്ഡേശ്വരിയുടെ ഇളയ മകൻ അരവിന്ദ് കൃഷ്ണനായിട്ടാണ്. കുടുംബ പ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും നടന് കൈനിറയെ ആരാധകരുണ്ട്. സീ കേരളം സംപ്രേക്ഷണം ചെയ്ത ചെമ്പരത്തി എന്ന പരമ്പരയിലൂടെയാണ് പ്രബിൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായത്. ആദ്യ പരമ്പരയിലൂടെ തന്നെ മികച്ച ആരാധകരെ സൃഷ്ടിക്കാൻ നടന് കഴിഞ്ഞിരുന്നു.

Continue Reading
You may also like...

More in serial

Trending

Recent

To Top