Malayalam
സൗബിന് ഷാഹിര്‍ നായകനായെത്തുന്ന പുതിയ ചിത്രം ‘കള്ളന് ഡിസൂസ’!
സൗബിന് ഷാഹിര്‍ നായകനായെത്തുന്ന പുതിയ ചിത്രം ‘കള്ളന് ഡിസൂസ’!
Published on
സൗബിന് ഷാഹിര്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘കള്ളന് ഡിസൂസ’. റൂബി ഫിലിംസിന്റെ ബാനറില്‍ സാന്ദ്ര തോമസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
ചിത്രത്തിലെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ സാന്ദ്ര തോമസ് അറിയിച്ചു. എന്നാല്‍ ചിത്രത്തില്‍ സൗബിന് കള്ളന് വേഷത്തിലാണോ എത്തുന്നത് എന്നത് അറിയാന്‍ സാധിച്ചിട്ടില്ല.ദുല്‍ഖര്‍ സല്മാന് നായകനായ ചാര്‍ളി എന്ന സിനിമയിലെ സൗബിന് അവതരിപ്പിച്ച കള്ളന്റെ വേഷം ആസ്വാദകരെ ചിരിപ്പിച്ചതാണ്.
അതേസമയം സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ‘ജാക്ക് ജില്’, സക്കറിയ മുഹമ്മദിന്റെ ‘ഹലാല്‍ ലവ് സ്റ്റോറി’, ഭദ്രന്റെ ‘ജൂതന്’ എന്നിവയുള്‍പ്പെടെ ആവേശകരമായ ചിത്രങ്ങളാണ് സൗബിന്റേതായി പുറത്തു വരാനുള്ളത്. ജൂതനില്‍ മംമ്ത മോഹന്‍ദാസാണ് സൗബിന്റെ നായികയായി എത്തുന്നത്.
about saubin shahir
Continue Reading
You may also like...
Related Topics:saubin shahir
