Malayalam
വിവാഹക്ഷണക്കത്ത് പങ്കുവച്ച് സൗഭാഗ്യ; കല്യാണം ഗുരുവായൂരിൽ!
വിവാഹക്ഷണക്കത്ത് പങ്കുവച്ച് സൗഭാഗ്യ; കല്യാണം ഗുരുവായൂരിൽ!
ടിക് ടോക് വിഡിയോകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരം സൗഭാഗ്യ വെങ്കിടേഷിൻറെ വിവാഹ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുനന്നത്. രാജാറാമിന്റെയും താരാ കല്യാണിന്റെയും മകൾ കൂടിയാണ് സൗഭാഗ്യ. ടിക്ടോക്കിൽ അമ്മ താരാ കല്യാണും മകൾക്കൊപ്പം എത്താറുണ്ട്. സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാകുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.അര്ജുന് ശേഖര്‍ ആണ് വരന്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ മാസം നടന്നിരുന്നു.
ഇപ്പോളിതാ സൗഭാഗ്യ ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ വിവാഹക്ഷണക്കത്ത് ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
സൗഭാഗ്യ,20 തീയതികളില്‍ ഗുരുവായൂരില്‍ വച്ചാണ് തമിഴ് ബ്രാഹ്മണ ആചാരപ്രകാരമുള്ള വിവാഹചടങ്ങുകള്‍ നടക്കുക. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് താലികെട്ട്. തന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സൗഭാഗ്യ തന്നെ ആരാധകരുമായി പങ്കുവെചിരുന്നു
‘നന്ദി അമ്മേ..ഞാന്‍ ആഗ്രഹിച്ച പോലെയൊരാളെ തന്നെ നല്‍കിയതിന്..’ എന്ന കുറിപ്പും അമ്മയ്ക്കും പ്രതിശ്രുത വരനുമൊപ്പം നില്ക്കുന്ന ചിത്രവും സൗഭാഗ്യ പങ്കുവെച്ചതാണ് സോഷ്യൽ മീഡിയയിലൂടെ ആളുകൾ അറിയാൻ കാരണമായത്.
ഇതുകൂടാതെ ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നു പകർത്തിയ ചിത്രം സൗഭാഗ്യ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ചിത്രം കണ്ടത് മുതൽ ആരാണെന്നുള്ള ചോദ്യം ഉയർന്നുവന്നിരുന്നു. എന്നാൽ ആരാധകരുടെ ചോദ്യത്തിന് ഇ പ്പോൾ വിരാമമായിരിക്കുകയാണ്.
about saubhagya wedding
