News
ചികിത്സയില്‍ പണമില്ലാതെ ബുദ്ധിമുട്ടുന്ന താരത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന്!
ചികിത്സയില്‍ പണമില്ലാതെ ബുദ്ധിമുട്ടുന്ന താരത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന്!
മെഹന്ദി എന്ന ചിത്രത്തിലൂടെ റാണി മുഖര്‍ജിയുടെ നായകനായി എത്തി ശ്രദ്ധേയനായ നടനാണ് ഫറാസ് ഖാന്. എന്നാല്‍ ഇപ്പോള്‍ ബാംഗളൂരിലെ വിക്രം ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ചികിത്സയില്‍ പണമില്ലാതെ ബുദ്ധിമുട്ടുന്ന താരത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന്. നേരത്തെ പൂജ ബട്ടും ഫറാസിന് സഹായവുമായി എത്തിയിരുന്നു.
ചെസ്റ്റ് ഇന്‍ഫെക്ഷനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു താരം. തുടര്‍ന്ന് ബ്രെയ്നിലേക്ക് ഇന്ഫെക്ഷന് പടര്‍ന്നതോടെ ആരോഗ്യസ്ഥിതി മോശമാവുകയും ഒക്ടോബര്‍ എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
അതിന് പിന്നാലെ താരത്തെ സാമ്ബത്തികമായി സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു. നടി കഷ്മേര ഷായാണ് സല്‍മാന്റെ സഹായത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയത്. താരം ഫറാസിന്റെ മെഡിക്കല്‍ ബില്ലുകള്‍ അടക്കുകയായിരുന്നു. സിനിമ മേഖലയില്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും സത്യസന്ധനായ മനുഷ്യനാണ് സല്‍മാനെന്നും കാഷ്മേര കുറിച്ചു.
പൂജ ഭട്ടാണ് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ആദ്യം രംഗത്തെത്തിയത്. ഞാന്‍ സഹായിച്ചെന്നും പറ്റുന്നതുപോലെ നിങ്ങളും സഹായിക്കണം എന്നുമാണ് പൂജ ട്വീറ്റ് ചെയ്തത്. സിനിമ സീരിയല്‍ രംഗത്ത് നിറസാന്നിധ്യമായിരുന്നു ഫറാസ് ഖാന്. ഫറെബ്, പൃഥ്വി, ദുല്‍ഹന്‍ ബനോ മേന്‍ തെരി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
about salman khan
