Malayalam
തെങ്കാശിപ്പട്ടണം എന്ന സിനിമയുടെ തുടക്കത്തില്‍ സലീം കുമാറിനെ ഒഴിവാക്കാൻ തീരുമാനിച്ചു ..എന്നാൽ സമഭവിച്ചത് മറ്റൊന്ന്!
തെങ്കാശിപ്പട്ടണം എന്ന സിനിമയുടെ തുടക്കത്തില്‍ സലീം കുമാറിനെ ഒഴിവാക്കാൻ തീരുമാനിച്ചു ..എന്നാൽ സമഭവിച്ചത് മറ്റൊന്ന്!
തെങ്കാശിപ്പട്ടണം എന്ന സിനിമയുടെ തുടക്കത്തില്‍ സലീം കുമാറിനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു എന്ന് റാഫി മെക്കാര്‍ട്ടിന്‍ വെളിപ്പെടുത്തി.ഒരു പ്രമുഖ ചാനൽ നടത്തിയ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് റാഫി മെക്കാര്‍ട്ടിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
സെറ്റില്‍ സലിം എത്തിയപ്പോള്‍ തന്നെ മഴ തുടങ്ങി. അന്ന് പിന്നെ ഷൂട്ട് നടന്നില്ല. പിന്നെ എപ്പോഴൊക്കെ ആ ഷോട്ട് എടുക്കാന്‍ തുടങ്ങും അപ്പോഴെല്ലാം മഴ പെയ്യും. പൊതുവെ സിനിമയില്‍ കുറെ അന്ധവിശ്വാസികളായ ആളുകളുടെ കൂട്ടം തന്നെയുണ്ട്. അപ്പോള്‍ അവര്‍ പറഞ്ഞു. ഇയാള്‍ നിര്‍ഭാഗ്യവാനായ ആളാണ്. ഇയാളെ സിനിമയില്‍ നിന്ന് ഒഴിവാക്കാമെന്ന്. കാരണം ഇദ്ദേഹത്തിന്റെ ഒരു ഷോട്ട് പോലും എടുക്കാന്‍ പറ്റുന്നില്ലായിരുന്നു. അങ്ങനെ സലീമിനെ സിനിമയില്‍ നിന്ന് മാറ്റണമെന്ന് പറഞ്ഞു. ഞാന്‍ ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്തിട്ടാണ് ഇദ്ദേഹത്തെ സിനിമയില്‍ എടുത്തത്. ആ സിനിമയുടെ വലിയ ഭഗ്യമായിരുന്നു സലീമെന്നും സംവിധായകന് റാഫി പറഞ്ഞു.
തെങ്കാശിപ്പട്ടണത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് സലിം കുമാറിനെ ആദ്യമായി നേരില്‍ കാണുന്നത്. അന്ന് സലീംകുമാര്‍ ടിവിയിലെ വലിയ സ്റ്റാറാണ്. സിനിമയില്‍ ഒരു നല്ലൊരു വേഷമായിരുന്നു ഓഫര്‍ ചെയ്തത്. എന്നാല്‍ അന്ന് സലീം കുമാറിന് അധികം സിനിമയില്‍ അഭിനയിക്കാന്‍ പറ്റില്ലായിരുന്നു. അത്രത്തോളം സ്റ്റേജ് ഷോകളും പരിപാടികളുമായിരുന്നു. തെങ്കാശിപ്പട്ടണത്തില്‍ സലീമിന് ഒരു കുതിരക്കാരന്റെ വേഷമായിരുന്നു. മേക്കപ്പിട്ട ലൊക്കേഷനില്‍ വരുമ്ബോഴായിരുന്നു സലീമിനെ ഞാന്‍ ആദ്യമായി കാണുന്നത്.
കോമഡി ഉണ്ടാക്കുന്നവരുടെ മനസ് നിറയെ സങ്കടമായിരിക്കും. അത് നമ്മള് മറക്കുന്നത് മറ്റുള്ളവരെ ചിരിപ്പിച്ച് കൊണ്ടായിരിക്കും. എന്തെങ്കിലും തമാശ പറഞ്ഞ് ഇവരോടൊപ്പമായിരക്കും നമ്മളും ചിരിക്കുക. ഇങ്ങനെയാണ് എല്ലാ തമാശകളും ഉണ്ടാകുന്നതെന്ന് റാഫി ഷോയില്‍ പറഞ്ഞു.
about saleem kumar
