Malayalam
പങ്കുവെച്ച കൊറോണ പോസ്റ്റ് വ്യാജം; സാധികയ്ക്ക് മുന്നറിയിപ്പുമായി യൂണിസെഫ്!
പങ്കുവെച്ച കൊറോണ പോസ്റ്റ് വ്യാജം; സാധികയ്ക്ക് മുന്നറിയിപ്പുമായി യൂണിസെഫ്!
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സാധിക വേണുഗോപാല്‍. സീരിയലും സ്റ്റേജ് പരിപാടികളിലുമൊക്കെയായി നിറഞ്ഞുനില്‍ക്കുകയാണ് ആ അഭിനേത്രി. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ടമാര്‍ പഠാറില്‍ താരം സജീവമായി എത്താറുണ്ട്. പാട്ടിലും നൃത്തത്തിലും ഒരുപോലെ തിളങ്ങുന്ന വ്യക്തികൂടിയാണ് സാധിക.ഇപ്പോഴിതാ കൊറോണ വൈറസുമായി ബന്ധപ്പെട്ട് സാധിക ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് വ്യാജമാണെന്ന് യൂണിസെഫ്. ട്വീറ്റിലൂടെയാണ് യൂണിസെഫ് ഇക്കാര്യം വ്യക്തമാക്കിയത്.
‘താഴെ നല്‍കിയിരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പ്രേക്ഷകരെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ പോസിറ്റിന്റെ രചയിതാവ് യൂനിസെഫ് കംബോഡിയ അല്ല. അറിയിപ്പുകള്‍ക്കായി യൂണിസെഫിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകള് മാത്രം പിന്തുടരുക’ എന്നാണ് യൂണിസെഫിന്റെ ട്വീറ്റ്. സാധികയുടെ പോസ്റ്റും യൂണിസെഫ് ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
about sadhika
