ചെറുപ്പത്തിലേ അഭിനയ രംഗത്ത് എത്തിയ നടിയാണ് രോഹിണി. മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടി കരിയറില്‍ തിളങ്ങി നില്‍ക്കുമ്ബോഴാണ് നടന് രഘുവരനെ വിവാഹം ചെയ്തതിനു പിന്നാലെ അഭിനയത്തില്‍ ഇടവേള എടുക്കുന്നത്. വിവാഹത്തെകുറിച്ചും ഭര്ത്താവിനെകുറിച്ചുമൊക്കെ മനസ്സുതുറന്ന് പറയുകയാണ് നടി.
‘എനിക്കുണ്ടായ പോലെയോ ഒരുപക്ഷേ അതിനേക്കാള്‍ ഭീകരമായ ദുരന്തങ്ങള്‍ നേരിട്ടവരുണ്ടാകും. അങ്ങനെയൊക്കെ നോക്കുമ്ബോള്‍ എനിക്കുണ്ടായതൊന്നും ഒന്നുമല്ല. എനിക്കൊരു മോശം വിവാഹജീവിതം മാത്രമേയുണ്ടായുള്ളൂ.എന്നാല്‍ ഞാനതിനെ അതിജീവിച്ചതും അതില്‍നിന്ന് ഒറ്റയ്ക്ക് പുറത്തുകടന്നതുമൊക്കെ ആര്‍ക്കെങ്കിലുമൊക്കെ പാഠമാവും. എല്ലാത്തിനുമുള്ള മറുപടിയാണ് എന്റെയീ ജീവിതം.’ രോഹിണി പറയുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...