പ്രേക്ഷക ഹൃദയങ്ങളിലേക്ക്ഇടിച്ചുകയറി തിയറ്ററുകൾ തകർത്തോടുന്ന സിനിമയാണ് ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമായ ട്രാൻസ്. ഫെബ്രുവരി 14 ന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്ന് പറഞ്ഞെങ്കിലും 20 നാണു ട്രാൻസ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത്. അന്‍വര്‍ റഷീദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകനായി എത്തുന്നത്
അന്‍വര്‍ റഷീദ് സംവിധാന രംഗത്തേക്ക് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്. ഇപ്പോഴിതാ ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്.
‘ഈ നിമിഷത്തില്‍ ഒരു നടന്‍ പരിപൂര്‍ണ്ണമായി കഥാപാത്രമായി മാറുന്നത് ഞാന്‍ കണ്ടു. അവന്‍ അവനില്‍ തന്നെ കഥാപാത്രത്തെ കണ്ടെത്തുകയായിരുന്നു. ഏതൊരു സംവിധായകന്‍റെയും സ്വപ്നം പോലെ ഒന്ന്, ആ യുറേക്കാ നിമിഷം. ഇനിയുള്ള ചിത്രങ്ങളിലും നിനക്കും നിന്റെ ഭാവി ചിത്രങ്ങളുടെ സംവിധായകര്‍ക്കും ഇത്തരത്തിലുള്ള നിമിഷം സമ്മാനിക്കാന്‍ നിനക്ക് സാധിക്കട്ടെ ഫഹദ്.’ ഗീതു മോഹന്‍ദാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ചിത്രത്തില്‍ഫഹദ് ഫാസില്‍,നസ്രിയ എന്നിവരെ കൂടാതെ വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളില്‍ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദ് ആണ്
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...