Social Media
റാണു മണ്ഡലിനെകൊണ്ട് പാട്ടുപാടിക്കാൻ പാടുപെട്ട് റിമിടോമി !
റാണു മണ്ഡലിനെകൊണ്ട് പാട്ടുപാടിക്കാൻ പാടുപെട്ട് റിമിടോമി !
By
ലോകമെങ്ങും വൈറലായ റാണു മണ്ഡലയെ ആരും അത്രപെട്ടെന്ന് മറക്കാൻ ഇടയില്ല.വളരെ പെട്ടന്നാണ് ഇവർ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയത്.മനോഹരമായ സ്വര മാധുര്യം ആയിരുന്നു ഇവരുടേത്.ലോകത്തുള്ള എല്ലാ പ്രേക്ഷകരെയും പെട്ടന്നാണ് മനസ്സിൽ കയറിപറ്റിയത്.ഈ പ്രായത്തിലായിരുന്നു അവരുടെ ഭാഗ്യം തെളിഞ്ഞത്.വളരെ വേഗമാണ് മനുഷ്യന്റെ ജീവിതം മാറുന്നതെന്ന് ഇന്നുവരെ ഉണ്ടായ സഭാവങ്ങളിൽ നിന്ന് നമ്മുക്ക് മനസിലാക്കാണും അതുപോലെ ആണ് ഇവിടെയും സഭവിച്ചത്.മനുഷ്യന്റെ ജീവിതം മാറി മറിയാൻ നിമിഷങ്ങൾ മതി എന്ന് പറയുന്നത് എത്ര സത്യമാണ്. അതിനുള്ള ഉത്തമ ഉദാഹരണമാണ് റെയിൽവേ പ്ലാറ്റഫോമിൽ നിന്നും ബോളിവുഡ് പിന്നണി ഗായികയായി ഉയർന്ന രാണു മണ്ഡലിന്റെ ജീവിതം. ലതാ മങ്കേഷ്‌കർ ആലപിച്ച “ഏക് പ്യാർ ക നഗ്മാ ഹേ” എന്ന ഗാനമാണ് അവരുടെ ജീവിതം മാറ്റി മറിച്ചത് . മുഷിഞ്ഞ വേഷത്തിൽ റെയിൽവേ പ്ലാറ്റഫോമിൽ പാടി അലഞ്ഞു കയ്യിൽ കിട്ടുന്ന ചില്ലറകൾ കൊണ്ട് തെരുവിൽ ജീവിച്ച രാണു ഒറ്റ രാത്രി കൊണ്ട് താരമായി .തെരുവുപാട്ടുകാരിയില്നിന്ന് ബോളിവുഡ് പിന്നണിഗായികയായി അതിശയിപ്പിക്കുന്നൊരു വേഷപ്പകര്‍ച്ചയാണ് റാനു മരിയ മൊണ്ഡലിന്റേത്.ലത മങ്കേഷ്കര്‍ പാടി അനശ്വരമാക്കിയ സൂപ്പര്‍ ഹിറ്റ് ഗാനം അതേ ഭാവതീവ്രതയിലാണ് റാനു മരിയ മൊണ്ഡല്‍ പാടി ഫലിപ്പിച്ചത്. മൊബൈലില്‍ നിന്ന് ഇന്റര്‍നെറ്റിലേക്ക് ഒഴുകിപ്പരന്ന ഈ ഗാനാലാപന ദൃശ്യങ്ങള്‍ അമ്ബരപ്പിക്കുന്ന രീതിയിലാണ് ശ്രദ്ധേയമായി മാറിയത്.
ബംഗാളിലെ റാണാഘട്ടിലെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമി പാട്ടു പാടി ജീവിതം നയിച്ച റാണു മണ്ഡൽ എന്ന മധ്യവയസ്ക ഒന്ന് രാത്രി ഇരുണ്ട് വെളുത്തപ്പോഴേയ്ക്കും ഇന്ത്യ അറിയപ്പെടുന്ന ഗായികയായി. ഇപ്പോഴിതാ റാണു കേരളത്തിലും എത്തിയിരിക്കുന്നു. കോമഡി സ്റ്റാഴ്സ് എന്ന ചാനൽ പരിപാടിയിൽ അതിഥിയായി എത്തിയ റാണു മണ്ഡലിനെക്കൊണ്ട് എല്ലാരും ചൊല്ലണ്.. എന്ന പഴയ പാട്ട് പാടിക്കാനുള്ള ശ്രമം നടത്തുകയാണ് റിമി ടോമി.എന്നാൽ താൻ സ്റ്റേജിൽ പാടിക്കൊള്ളാം എന്നു പറഞ്ഞ് റാണു ചിരിക്കുന്നുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും റിമി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ റാണു എല്ലാവരോടും ‘നമസ്കാരം’ പറയുന്നതും കാണാം.
സോഷ്യല്‍ മീഡിയ വഴി ഹിന്ദി പിന്നണി ഗായികയായി മാറിയ വലിയ പാട്ടുകാരിയാണ് റാണു മണ്ഡോല്‍ എന്നും, അവര്‍ ഒരു പാട് ഉയരങ്ങളില്‍ എത്തട്ടെ എന്നും റിമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കഴിവുണ്ടായിട്ടും ഒന്നും നേടാനായില്ലെന്ന് കരുതി വിഷമിച്ചിരിക്കുന്നവര്‍ക്ക് ഈ ഗായികയിലൂടെ ഒരുപാട് പ്രതീക്ഷകള്‍ ലഭിച്ചിരിക്കുകയാണെന്നും റിമി പറഞ്ഞു.പശ്ചിമ ബംഗാളിലെ റാണാഘാട്ട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ,ലതാ മങ്കേഷ്കറുടെ “ഏക് പ്യാർ കാ നഗ്മാ ഹേയ്” എന്ന ഗാനം ആലപിക്കുന്ന വീഡിയോ വൈറലായതോടെയാണ് റാണു മണ്ഡൽ ജനപ്രിയയായത്. സംഗീത സംവിധായകൻ ഹിമേഷ് രേഷാമിയ റാണുവിന്റെ സംഗീതം ശ്രദ്ധിക്കുകയും തന്റെ വരാനിരിക്കുന്ന ഹാപ്പി ഹാർഡി ആൻഡ് ഹീർ എന്ന സിനിമയിൽ പാടാൻ അവസരം നൽകുകയും ചെയ്തു.
അൻപത് വയസുകാരിയായ റാണു മണ്ഡൽ അടുത്തിടെ ടിവി റിയാലിറ്റി ഷോ സൂപ്പർ സ്റ്റാർ സിംഗറിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഹിമേഷ് രേഷാമിയയ്‌ക്കൊപ്പം “തെരി മേരി കഹാനി”, “ആദത്ത്”, “ആഷിക്കി മെൻ തെരി” എന്നീ മൂന്ന് ഗാനങ്ങൾ ഇതുവരെ റെക്കോർഡുചെയ്‌തു.
ചുരുങ്ങിയ സമയം കൊണ്ട് പ്രശസ്തയായ ഇവർ അനേകം റിയാലിറ്റി ഷോകളിൽ അതിഥിയായി ക്ഷണിക്കപ്പെട്ടു. കൂടാതെ നിരവധി സ്റ്റേജ് ഷോകൾക്കും അവർ കരാർ ഒപ്പിട്ടു. ബംഗാൾ, ഹിന്ദി, തമിഴ് സിനിമകളിൽ നിന്നും പാടാനുള്ള ഓഫറുകളും റാണു മണ്ഡലിലെ തേടിയെത്തിരിക്കുന്നു.റാണാഘാട്ട് നിവാസിയായ സോഫ്റ്റ് വെയർ എൻജിനീയർ അതീന്ദ്ര ചക്രവർത്തിയെന്ന യുവാവ് ജോലിക്കുപോകാനായി സ്റ്റേഷനിലെത്തിയപ്പോൾ യാദൃശ്ചികമായി റാണു, ലത മങ്കേഷ്കർ സൂപ്പർ ഹിറ്റാക്കിയ ‘ഏക് പ്യാർ കാ നഗ്മാ ഹെയ്’ എന്ന ഗാനം അതിമധുരമായി ആലപിക്കുന്നതുകണ്ട് അത് തന്റെ മൊബൈൽ ഫോണിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു.ആ വീഡിയോ ഞൊടിയിടയിൽ വൈറലായി. ലക്ഷക്കണക്കിനാൾക്കാർ കാണുകയും ഷെയർ ചെയ്യുകയും സംഭവം ബോളിവുഡിൽ വരെ എത്തുകയും ചെയ്തു. റാണു മണ്ഡലിനെപ്പറ്റി നാനാദിക്കിൽനിന്നും അന്വേഷണങ്ങൾ വന്നു.
about rimi tomy and ranu mandal
