Malayalam Breaking News
പ്രളയത്തിന്റെ പേരിൽ നാട്ടുകാരുടെ പണം പിരിച്ച് പുട്ടടിച്ചു; ആഷിഖ് അബുവിനും സംഘത്തിനുമെതിരെ പരാതിയുമായി ഒ.രാജഗോപല്‍
പ്രളയത്തിന്റെ പേരിൽ നാട്ടുകാരുടെ പണം പിരിച്ച് പുട്ടടിച്ചു; ആഷിഖ് അബുവിനും സംഘത്തിനുമെതിരെ പരാതിയുമായി ഒ.രാജഗോപല്‍
പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും നേതൃത്വത്തിലുള്ള സംഘം ജനങ്ങളില്‍ നിന്നും പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന ആരോപണം ശക്തം. യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ അടക്കമുള്ളവരാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇന്ന് ഒരു ദേശീയ മാദ്ധ്യമവും ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടു കൂടി കാര്യങ്ങള്‍ കുറച്ചു കൂടി ഗൗരവമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്.
സംഘടനയെയും ഫണ്ടിനെയും പറ്റി അടിയന്തരമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരക്കണമെന്നാണ് രാജഗോപാല്‍ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ജനങ്ങളില്‍ നിന്നും പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായാണ് സന്ദീപ് ജി. വാരിയര്‍ രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ‘അവരോടൊപ്പമുള്ള സംഘവും’ നാട്ടുകാരുടെ പണം പിരിച്ച് ‘പുട്ടടിച്ചു’ എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് ആരോപിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുമെന്ന വാഗ്ദാനവുമായി ഇവര്‍ നടത്തിയ ‘കരുണ മ്യൂസിക് കണ്‍സേര്‍ട്ട്’ എന്ന പരിപാടിയിയിലൂടെ സമാഹരിച്ച പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാത്തത് എന്ന് സന്ദീപ് വാര്യര്‍ പറയുന്നു. ഇത് സംബന്ധിച്ച് ലഭിച്ച വിവരാകാവകാശ രേഖയുടെ ചിത്രവും ഇദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
ഈ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ലെന്ന കാര്യം രേഖയില്‍ വ്യക്തമാണ്. ഇക്കാര്യം സംബന്ധിച്ച് ഒരു ദേശീയ പത്രത്തില്‍ വന്ന വാര്‍ത്തയുടെ ചിത്രങ്ങളും സന്ദീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. റിമയും ആഷിഖും ചേര്‍ന്ന് വന്‍തുക സമാഹരിച്ചിട്ടും ഒരു രൂപ പോലും ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടില്ലെന്നും സന്ദീപ് ആരോപിച്ചു.
about rima kallinkal-ashique abu
