Malayalam
ആദ്യം വിറപ്പിച്ചു പിന്നെ സ്വയം വിറച്ചു, ഇപ്പൊ തൃപ്തിയായി, രഹ്നാ ഫാത്തിമയുടെ ബോഡി ആർട്ടിന് ആന്റി ക്ലൈമാക്സ്!
ആദ്യം വിറപ്പിച്ചു പിന്നെ സ്വയം വിറച്ചു, ഇപ്പൊ തൃപ്തിയായി, രഹ്നാ ഫാത്തിമയുടെ ബോഡി ആർട്ടിന് ആന്റി ക്ലൈമാക്സ്!
മാലയിട്ട് കറുത്ത വേഷവുമണിഞ്ഞ് ശരീരം പ്രദര്‍ശിപ്പിച്ച ഫോട്ടോ പോസ്റ്റ് ചെയ്താണ് രഹ്ന ഭക്തരെ വെറുപ്പിച്ച് തുടങ്ങിയത്. പിന്നെക്കാണുന്നത് പോലീസിന്റെ ചട്ടയണിഞ്ഞ് ശബരിമലയില്‍. അന്ന് ചെയ്ത ചെയ്ത്തിന് എണ്ണിയെണ്ണിയാണ് ഫലം കിട്ടിയത്. ഫോട്ടോ പോസ്റ്റ് ചെയ്തതിന് രഹ്ന ജയിലിലായി. ആകെയുണ്ടായിരുന്ന ബിഎസ്എന്‍എല്‍ ജോലി നഷ്ടമായി. അതിന് പിന്നാലെ നഗ്നശരീരത്തില് സ്വന്തം കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസുമായി. കോടതികള്‍ തോറും കോടതികള്‍ കയറിയിറങ്ങിയിട്ടും ജാമ്യം ലഭിച്ചില്ല. സംഗതി കൈവിട്ട പോക്സോ കേസായി.
സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി രഹ്ന കീഴടങ്ങിയിരുന്നു. കലയുടെ ആവിഷ്കാരവും ഇതിനൊപ്പം തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കലുമാണ് ദൃശ്യങ്ങളിലൂടെ ലക്ഷ്യമിട്ടതെന്നും കുട്ടികളെ അനുചിതമായ പ്രവൃത്തിക്ക് ഉപയോഗിച്ചെന്ന ആരോപണം ശരിയല്ലെന്നുമാണ് രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍ നല്കിയ ഹരജിയില്‍ വാദിച്ചിരുന്നത്. എന്നാല്‍ അതൊന്നും വില പോയില്ല.
അവസാനം ആ കേസില്‍ രഹ്നയ്ക്ക് ജാമ്യം ലഭിച്ചിരിക്കുകയാണ്. എറണാകുളം പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. തിരുവല്ല സ്വദേശിയായ അഭിഭാഷകന് നല്കിയ പരാതിയിലാണ് പൊലീസ് രഹാന ഫാത്തിമയെ അറസ്റ്റ് ചെയ്തിരുന്നത്.
ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളെ കൊണ്ട് നഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ചത് എന്നായിരുന്നു കോടതിയില്‍ രഹ്ന ഫാത്തിമയുടെ വാദം. തിരുവല്ല ബാറിലെ പ്രമുഖ അഭിഭാഷകനും ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ഏ വി അരുണ്‍ പ്രകാശ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവല്ല പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തി, സ്വന്തം നഗ്ന ശരീരത്തില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ചേര്‍ന്ന് ചിത്രം വരയ്ക്കുന്നത് പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നിങ്ങനെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന് പരാതി നല്‍കിയിരുന്നത്. ഇതേ തുടര്‍ന്ന് പൊലീസ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയടക്കം രഹ്ന സമീപിച്ചിരുന്നെങ്കിലും കോടതികള്‍ മുന്‍കൂര്‍ ജാമ്യം നല്കാന് തയ്യാറായില്ല.
ബോഡി ആന്‍ഡ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയാണ് തന്റെ നഗ്ന മേനിയില്‍ ചിത്രം വരയ്ക്കുന്ന മക്കളുടെ ദൃശ്യങ്ങള്‍ അടങ്ങുന്ന വീഡിയോ രഹ്ന സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. സ്ത്രീ ശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തില്‍ അവര്‍ ഒളിച്ചിരുന്ന് കാണാന്‍ ശ്രമിക്കുന്നത് തുറന്ന് കാട്ടുകയെന്നത് രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണെന്നും വീഡിയോയോടൊപ്പമുള്ള കുറിപ്പില്‍ രഹ്ന അവകാശപ്പെടുന്നുണ്ട്. നഗ്നതയെക്കുറിച്ചോ ലൈംഗികതയെ കുറിച്ചോ പറയാന്‍ പോലും സാധിക്കാത്ത വിധം സ്തീകളുടെ നാവിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ സമൂഹത്തില്‍ ഇത്തരം ധീരമായ പ്രവര്‍ത്തികള്‍ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണെന്നും രഹ്ന കുറിപ്പില്‍ പറയുന്നു. അര്‍ദ്ധ നഗ്നയായി മത്തിക്കറി ഉണ്ടാക്കുന്നതായി പ്രചരിച്ച രഹ്നയുടെ വീഡിയോയും ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു.
കൊച്ചിയില്‍ നടന്ന ചുംബന സമരത്തിലൂടെയും സ്ത്രീ സ്വാതന്ത്യമെന്നത് ഏതറ്റം വരെയും പോകാമെന്ന് അവകാശപ്പെട്ട് പുറത്തിറക്കിയ ഷോര്‍ട്ട് ഫിലിമുകളിലൂടെയും വാര്‍ത്തയിലിടം പിടിച്ച രഹ്ന ഫാത്തിമ ശബരിമല വിഷയത്തോടെയാണ് ആകെ വിവാദത്തില്‍ പെട്ടത്. ആ പെടലിന്റെ ആന്റി ക്ലൈമാക്സായി മാറി മക്കളുടെ ചിത്രംവരയ്ക്കല്‍.
about rehna fathima
