Connect with us

രഹ്ന ഫാത്തിമയ്‌ക്കെതിരെ പരാതിയുമായി സ്വന്തം അമ്മ; വിളിച്ചുവരുത്തി താക്കീത് നല്‍കി പോലീസ്

Malayalam

രഹ്ന ഫാത്തിമയ്‌ക്കെതിരെ പരാതിയുമായി സ്വന്തം അമ്മ; വിളിച്ചുവരുത്തി താക്കീത് നല്‍കി പോലീസ്

രഹ്ന ഫാത്തിമയ്‌ക്കെതിരെ പരാതിയുമായി സ്വന്തം അമ്മ; വിളിച്ചുവരുത്തി താക്കീത് നല്‍കി പോലീസ്

ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമയ്‌ക്കെതിരെ വീണ്ടും പരാതി. ഇത്തവണ സ്വന്തം അമ്മയാണ് രഹ്നയ്‌ക്കെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്‌റ്റേഷനിലാണ് രഹ്നയുടെ മാതാവ് പ്യാരി പരാതി നല്‍കിയിരിക്കുന്നത്. മകളും മരുമകനും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീ ഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പ്യാരി ആരോപിക്കുന്നത്. പീ ഡനത്തെ തുടര്‍ന്ന് വീട്ടില്‍ നില്‍ക്കാന്‍ സാധിച്ചില്ല.

ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയെങ്കിലും രഹ്നയില്‍ നിന്നും അവിടേയും ഭീഷണി തുടരുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നു. തന്റെ ഏകമകളാണ് രഹ്നമ ഫാത്തിമ. ഇവര്‍ക്കൊപ്പം എറണാകുളത്തെ ഫ്‌ലാറ്റിലായിരുന്നു താമസം. എന്നാല്‍ ഇവിടെ നിന്ന് ക്രൂരമായ പീ ഡനമാണ് നേരിടേണ്ടി വന്നത്. മകളും മരുമകനും അതായത്, രഹ്നയുടെ മുന്‍ പങ്കാളി മനോജ് കെ ശ്രീധറും ചേര്‍ന്ന് ശാരീരികമായും മാനസികമായും പീ ഡിപ്പിക്കുകയായിരുന്നു.

നിരന്തരമുള്ള പീ ഡനം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് വീട് വിട്ട് പുറത്ത് പോവേണ്ടി വന്നതെന്നും പരാതിയില്‍ പ്യാരി പറയുന്നു. ഫ്‌ലാറ്റില്‍ ഇനിയും തുടര്‍ന്നാല്‍ ജീവന് തന്നെ ഭീഷണിയാവും എന്ന സാഹചര്യമായി. ഇതോടെയാണ് ആലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് താമസം മാറയത്. കഴിഞ്ഞ രണ്ട് മാസമായി ബന്ധുവിന് ഒപ്പമാണ് താമസിച്ച് വരുന്നത്.

എന്നാല്‍ മകളുടെ പീ ഡനം ഇവിടേയും തുടര്‍ന്നു. രഹ്ന ഫാത്തിമ ബന്ധുക്കളേയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. മകള്‍ക്കൊപ്പം താമസിക്കാന്‍ ഇനി താല്‍പര്യമില്ലെന്ന് വ്യക്തമാക്കുന്ന മാതാവ്, ഇപ്പോള്‍ താമസിക്കുന്ന വീട്ടുകാരെ ഒരു കാരണവശാലും ശല്യപ്പെടുത്തരുതെന്ന് രഹ്ന ഫാത്തിമയെ താക്കീത് ചെയ്യണമെന്നാണ് പരാതിയിലൂടെ പൊലീസിനോട് ആവശ്യപ്പെടുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ രഹ്നയെ ആലപ്പുഴ സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയും ചെയ്തു. ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെത്തിയ ഫാത്തിമ രഹ്നയോട് മാതാവിന് ഒരുതരത്തിലുള്ള ഭീഷണിയോ, ഏതെങ്കിലും തരത്തിലുള്ള ഉപദ്രവമോ ഉണ്ടാകാന്‍ പാടില്ലെന്ന താക്കീതും നല്‍കി വിട്ടയച്ചു. വയോജന സംരക്ഷണ നിയമപ്രകരം നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി ഇതോടെ തീര്‍പ്പായി.

അതേസമയം, രഹ്ന ഫാത്തിമക്കെതിരായ മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്‌റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്ന രഹന ഫാത്തിമയുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ സ്‌റ്റേ ആവശ്യം തള്ളിയത്. യൂട്യൂബ് ചാനലില്‍ നടത്തിയ കുക്കറി ഷോഷിയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നയ്‌ക്കെതിരായ കേസ്.

‘ഗോമാതാ ഉലര്‍ത്ത്’ എന്ന പേരില്‍ ബീഫ് പാചകം ചെയ്യുന്ന കുക്കറി വീഡിയോ പോസ്റ്റ് ചെയ്തതായിരുന്നു രഹ്നയ്‌ക്കെതിരായ പരാതിയുടെ അടിസ്ഥാനം. യൂട്യൂബ് ചാനല്‍ വഴി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായി ശ്രമിച്ചെന്ന് കാണിച്ച് എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ രജീഷ് രാമചന്ദ്രനായിരുന്നു രഹ്ന ഫാത്തിമയ്‌ക്കെതിരെ എറണാകുളം സൌത്ത് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

More in Malayalam

Trending

Recent

To Top