Malayalam
പതിനാറാം വയസ്സിൽ പാനീയത്തില്‍ മയക്കുമരുന്ന് നൽകി, പിന്നീട് നീണ്ട രണ്ടര മണിക്കൂർ…
പതിനാറാം വയസ്സിൽ പാനീയത്തില്‍ മയക്കുമരുന്ന് നൽകി, പിന്നീട് നീണ്ട രണ്ടര മണിക്കൂർ…
പ്രമുഖ ഹിന്ദി സീരിയല്‍ താരം റഷാമി ദേശായിയുടെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.തന്റെ പതിനാറാം വയസ്സിൽ കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വർന്നിട്ടുണ്ടന്ന താരത്തിന്റെ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.കാസ്റ്റിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന സൂരജ് എന്നയാള്‍ക്ക് എതിരെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.ഒരു പ്രമുഖ മാധ്യമത്തിന് അഭിമുഖത്തിലായിരുന്നു താരം തുറന്നുപറച്ചിൽ നടത്തിയത്.
”അയാളുടെ പേര് സൂരജ് എന്നായിരുന്നു. ഇപ്പോള്‍ അയാള്‍ എവിടെയാണ് എന്ന് എനിക്ക് അറിയില്ല. ആദ്യമായി കണ്ടപ്പോള്‍ എന്താണ് പദ്ധതി എന്ന് അയാള്‍ ചോദിച്ചു. പക്ഷേ, എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. എനിക്ക് അറിയില്ലെന്ന് ഞാന്‍ പറഞ്ഞു. കാര്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തതയില്ല എന്ന് അയാള്‍ തിരിച്ചറിഞ്ഞു.കാസ്റ്റിങ് കൗച്ചിന് തയാറായില്ലെങ്കില്‍ ജോലിയൊന്നും കിട്ടില്ലെന്ന് അയാള്‍ പറഞ്ഞു.’ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവസരം മുതലാക്കാനും തന്നെ ലൈംഗികമായി ചൂഷണം ചെയ്യാനും ശ്രമിച്ച ആദ്യത്തെയാള്‍ അയാളായിരുന്നുവെന്ന് റഷാമി അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ഓഡീഷനാണെന്ന് പറഞ്ഞു വിളിച്ച് വരുത്തിയശേഷം കുടിക്കാന്‍ തന്ന ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും നടി തുറന്ന് പറഞ്ഞു. ”ഓഡീഷനു വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് അവിടെ എത്തിയത്. എന്നാല്‍ അയാളല്ലാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല.അന്ന് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി എന്നെ അബോധാവസ്ഥയിലാക്കാനായിരുന്നു അയാളുടെ ശ്രമം. എനിക്ക് താപര്യമില്ലെന്ന് അയാളോട് ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു. അതോടെ എങ്ങനെയെങ്കിലും എന്നെ വശീകരിക്കാനായി അയാളുടെ ശ്രമം.
രണ്ടര മണിക്കൂറിനുശേഷമാണ് എനിക്ക് അവിടെ നിന്ന് രക്ഷപ്പെടാനായത്. പുറത്തിറങ്ങിയ ഉടന്‍ നടന്ന എല്ലാ കാര്യങ്ങളും ഞാന്‍ അമ്മയോട് പറഞ്ഞു. അമ്മ പിന്നീട് അയാളെ ഒരു റസ്റ്ററന്റിലേക്ക് വിളിച്ച് വരുത്തി അടിക്കുകയാണുണ്ടായത്. ഇനി എന്നെ ഉപദ്രവിച്ചാല്‍ അയാളെ ഇല്ലാതാക്കുമെന്ന് അമ്മ ഭയപ്പെടുത്തിയെന്നും റഷാമി ദേശായ് അഭിമുഖത്തില്‍ വെളിപ്പെടിത്തി.ഉത്തരന്, ദില്‍ സേ ദില്‍ തക് എന്നീ സീരിയലുകളിലൂടെയാണ് റഷാമി ഹിന്ദി സീരിയല്‍ രംഗത്ത് ചുവടുറപ്പിച്ചത്. ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ 13ാം സീസണില്‍ റഷാമി ദേശായ് ഫൈനല്‍ എത്തിയിരുന്നു.
about rashami deshai
