Connect with us

റംസി പഠനത്തിൽ സൂപ്പർ പവര്‍ലിഫ്റ്റിങ്ങില്‍ ചാമ്പ്യൻ നഷ്ടമായത് മികച്ച കായിക പ്രതിഭയെ!

Malayalam

റംസി പഠനത്തിൽ സൂപ്പർ പവര്‍ലിഫ്റ്റിങ്ങില്‍ ചാമ്പ്യൻ നഷ്ടമായത് മികച്ച കായിക പ്രതിഭയെ!

റംസി പഠനത്തിൽ സൂപ്പർ പവര്‍ലിഫ്റ്റിങ്ങില്‍ ചാമ്പ്യൻ നഷ്ടമായത് മികച്ച കായിക പ്രതിഭയെ!

കഴിഞ്ഞ ദിവസം കേരളത്തെ ആകെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു റംസിയുടെ മരണം.കാമുകൾ ഹാരിസ് വിവാഹത്തിൽ നിന്നും പിന്മാറിയതിനാലാണ് യുവതി ആത്മഹത്യ ചെയ്തത്.സംഭവത്തിൽ നടി ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരൻ അറസ്റ്റിലായ വാർത്ത പുറത്തുവന്നിരുന്നു.എന്നാൽ മരണപ്പെട്ട റംസിയ മിടുമിടുക്കിയായിരുന്നു. സ്കൂൾതലം മുതൽ കായിക മേഖലയിൽ ഒട്ടേറെ സമ്മാനങ്ങൾ നേടിയിരുന്നു റംസി. കൊല്ലം എസ്എൻ വിമൻസ് കോളജിൽ പഠിക്കുമ്പോൾ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത് ഒട്ടേറെ സർട്ടിഫിക്കറ്റുകൾ നേടിയിട്ടുണ്ട്.

ബാസ്ക്കറ്റ് ബോൾ, സോഫ്റ്റ് ബോൾ, ഹാൻഡ് ബോൾ സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. പവർലിഫ്റ്റിങ്ങിൽ യൂണിവേഴ്സിറ്റി മെഡലും നേടിയിട്ടുണ്ട്. 6 മാസം ദിവസവേതനാടിസ്ഥാനത്തിൽ സ്വകാര്യ സ്കൂളിൽ ജോലി ചെയ്തിരുന്നു ആ പാവം.എന്നാൽ ഇപ്പോൾ റംസിയുടെ മാതാപിതാക്കൾക്ക് കൂട്ടായി സർട്ടിഫിക്കറ്റുകലും മെഡലുകളും മാത്രം.അവരെ തനിച്ചാക്കി ഒരു ചതിയനെ തോൽപ്പിക്കാൻ അവൾ സ്വന്തം ജീവൻ തന്നെ കൊടുത്തു.

ചതിക്കപ്പെടുകയാണെന്നറിഞ്ഞ എന്റെ പൊന്നുമോള്‍ ഹൃദയം തകര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പിതാവ് റഹീം പറയുന്നത്. എന്റെ കുഞ്ഞിനെ അവര്‍ കൊന്നു കളഞ്ഞതാണ്. എന്റ കുഞ്ഞിന്റെ മരണത്തില്‍ ആ കുടുംബത്തിന് ഒന്നാകെ പങ്കുണ്ട്. അര്‍ഹിക്കുന്ന ശിക്ഷ വാങ്ങി നല്‍കാതെ എനിക്ക് സമാധാനമായി ഉറങ്ങാനാകില്ല. റംസിയുടെ മരണത്തില്‍ ഹാരിസിന്റെ സഹോദര ഭാര്യയായ സീരിയല്‍ നടിയെയും ഹാരിസിന്റെ കുടുംബത്തെയും പ്രതി ചേര്‍ക്കണം.

ഷൂട്ടിങ്ങിനായി പോകുമ്പോള്‍ പലപ്പോഴും റംസിനെയും നടി കൂടെ കൂട്ടുമായിരുന്നു. കുഞ്ഞിനെ നോക്കണമെന്നും കൂട്ടിനാണെന്നും പറഞ്ഞാണ് കൊണ്ടു പോകുക. ദിവസങ്ങള്‍ക്കു ശേഷം ഹാരിസിനൊപ്പമാണ് പറഞ്ഞയ്ക്കുക. ഗര്‍ഭച്ഛിദ്രം നടത്താന്‍ അവളെ കൊണ്ടുപോയത് സീരിയല്‍ നടിയാണ്. അവരെ പൊലീസ് ചോദ്യം ചെയ്യണമെന്നും സങ്കടത്തോടെ റഹീം പറയുന്നു.

അവള്‍ക്ക് ഒരുപാട് വിഷമങ്ങള്‍ ഉണ്ടായിരുന്നു. പലതും അവളുടെ മരണശേഷം മാത്രമാണ് അറിയുന്നത്. എന്റെ ഹൃദയം നുറുങ്ങുന്നുണ്ട്. പത്ത് വര്‍ഷത്തോളം ഉള്ള പ്രണയമാണ്. ഹാരിസില്ലാതെ പറ്റില്ലെന്നു പറഞ്ഞതു കൊണ്ടാണ് കല്യാണത്തിനു സമ്മതിച്ചത്. എന്റെ മകള്‍ സുഖമായിരിക്കട്ടെ എന്ന് മാത്രമേ കരുതിയുള്ളൂ. മരണത്തിനു പിന്നാലെ അവളുടെ ശബ്ദസന്ദേശം പുറത്ത് വന്നതിനു ശേഷമാണ് ഇത്രമാത്രം ദുരിതത്തിലൂടെ എന്റെ കുഞ്ഞ് കടന്നു പോയതായി മനസിലാക്കുന്നതു തന്നെ. എന്റെ മകള്‍ക്ക് നീതി വേണം. അതിന് ഏത് അറ്റം വരെ ഞാന്‍ പോകുമെന്നാണ് കണ്ണീരോടെ റഹീം പറയുന്നത്.

about ramzi

More in Malayalam

Trending

Recent

To Top