Connect with us

അന്ന് ആ നിർമ്മാതാവ് ആട്ടി ഓടിച്ചു,ഇന്ന് അയാളുടെ സ്റ്റുഡിയോയ്ക്ക് മുന്നില്‍ കാറില്‍ വന്നിറങ്ങി പ്രതികാരം വീട്ടി!

Tamil

അന്ന് ആ നിർമ്മാതാവ് ആട്ടി ഓടിച്ചു,ഇന്ന് അയാളുടെ സ്റ്റുഡിയോയ്ക്ക് മുന്നില്‍ കാറില്‍ വന്നിറങ്ങി പ്രതികാരം വീട്ടി!

അന്ന് ആ നിർമ്മാതാവ് ആട്ടി ഓടിച്ചു,ഇന്ന് അയാളുടെ സ്റ്റുഡിയോയ്ക്ക് മുന്നില്‍ കാറില്‍ വന്നിറങ്ങി പ്രതികാരം വീട്ടി!

രജനികാന്ത് ഏറ്റവും പുതിയതായി അഭിനയിക്കുന്ന ചിത്രമാണ് ദര്‍ബാർ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു.പരിപാടിയിൽ സംസാരിക്കുന്നതിനിടെ തന്റെ ജീവിതത്തില്‍ ഏറ്റവും വേദനിപ്പിച്ചതും എന്നാല്‍ വളരെ സന്തോഷം തന്നതുമായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സ്റ്റൈൽ മന്നൻ രജനി കാന്ത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്,

പതിനാറ് വയതിനിലെ രണ്ടാം വാരത്തിലേക്ക് കടന്ന സമയാണ്. അതിന് മുമ്പും സിനികള്‍ ചെയ്തിട്ടുണ്ടെങ്കിലും ആ സിനിമയായിരുന്നു എന്നെ ജനങ്ങളിലേക്ക് എത്തിച്ചത്. ആ സമയം ഒരു നിര്‍മ്മാതാവ് എന്റെ അടുത്ത് വന്നു. ഒരു സിനിമയുണ്ട്, ഹീറോ ആരാണെന്ന് പറയുന്നില്ല, നല്ല വേഷമാണ് , നിങ്ങള്‍ അഭിനയിക്കണമെന്ന് പറഞ്ഞു. എനിക്ക് ഡേറ്റുമുണ്ടായിരുന്നു.

ഞാന്‍ ആയിരം രൂപ അഡ്വാന്‍സ് ചോദിച്ചു. അതാണ് രീതി. പക്ഷെ കൈയ്യില്‍ കാശൊന്നുമില്ലെന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്. ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയപ്പോല്‍ ഹീറോയൊക്കെ വന്നിട്ടുണ്ടായിരുന്നു. മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റ് വന്ന് മേയ്ക്ക് അപ്പ് വേഗം ഇടാമെന്ന് പറഞ്ഞു. പക്ഷെ എനിക്ക് തരാമെന്ന് പറഞ്ഞ ആയിരം കിട്ടിയില്ലെന്നും അത് കിട്ടിയിട്ട് മേയ്ക്ക് അപ്പ് ഇടാമെന്നും ഞാന്‍ വ്യക്തമാക്കി. പത്തരയായപ്പോള്‍ ഒരു വെള്ള അംബാസിഡര്‍ കാര്‍ വന്നു നിന്നു. അതില്‍ നിന്നും നിര്‍മ്മാതാവ് ഇറങ്ങി. ഇറങ്ങിയ പാടെ, എന്താടാ നീയെന്താ വലിയ ഹീറോയാണെന്നാണോ വിചാരം, നാലഞ്ച് പടമല്ലേ ആയുളളൂ, പണം നല്‍കിയില്ലെങ്കില്‍ മേയ്ക്ക് അപ്പ് ഇടില്ലേയെന്ന് ചോദിച്ചു. നിനക്ക് വേഷവുമില്ല ഒന്നുമില്ല. പോടാ എന്ന് പറഞ്ഞു.

രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ എവിഎം ചെട്ടിയാര്‍ ഉപയോഗിച്ച ഫിയറ്റ് കാര്‍ നാലര ലക്ഷം കൊടുത്ത് വാങ്ങി. ഫോറിന്‍ കാറാണെങ്കില്‍ ഡ്രൈവറും ഫോറിന്‍ ആയിരിക്കണമെന്നായി. അങ്ങനെ റോബിന്‍സണ്‍ എന്നൊരു ആംഗ്ലോ ഇന്ത്യാക്കാരന്‍ ഡ്രൈവറായി വന്നു. പാന്റും ബെല്‍റ്റും തൊപ്പിയുമൊക്കെയായി ഫുള്‍ യൂണിഫോം അയാള്‍ക്ക് നല്‍കാന്‍ ആവശ്യപ്പെട്ടു. പിറ്റേദിവസം രാവിലെ തന്നെ റോബിന്‍സണ്‍ വന്നു. കുനിഞ്ഞ് തൊപ്പിയൊക്കെ ഊരി കാറിന്റെ ഡോര്‍ തുറന്നു. ഞാന്‍ കയറിയിരുന്ന്, വിടെടാ വണ്ടി എവിഎമ്മിലേക്ക് എന്ന് പറഞ്ഞു.

അന്ന് ആ നിര്‍മ്മാതാവ് വണ്ടി നിര്‍ത്തിയ അതേ ഇടത്ത് കാര്‍ നിര്‍ത്തിച്ച് ഞാന്‍ പുറത്തിറങ്ങി. വണ്ടിയില്‍ ചാരി നിന്ന് 555 സിഗരറ്റ് വലിച്ചു. വണ്ടിയും തൊപ്പി വച്ച ഡ്രൈവറെയുമെല്ലാം കണ്ടപ്പോള്‍ അവിടെയുള്ളവര്‍ കരുതിയത് ഗവര്‍ണര്‍ വന്നെന്നായിരുന്നു. ഇതെല്ലാം സാധിച്ചത് എന്റെ കഴിവുകൊണ്ടോ മിടുക്ക് കൊണ്ടോയല്ല, എല്ലാം നേരം ശരിയായത് കൊണ്ട് സംഭവിച്ചതാണ്.

about rajanikanth

More in Tamil

Trending

Recent

To Top