Tamil
രജനികാന്ത് ചിത്രത്തിന്റെ സ്റ്റോറി ലൈന്‍ ഓണ്‍ലൈനിലൂടെ ചോര്‍ന്നതായി റിപ്പോര്‍ട്ട്!
രജനികാന്ത് ചിത്രത്തിന്റെ സ്റ്റോറി ലൈന്‍ ഓണ്‍ലൈനിലൂടെ ചോര്‍ന്നതായി റിപ്പോര്‍ട്ട്!
രജനികാന്ത് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘അണ്ണാത്തെ’. ചിത്രത്തിന്റെ സ്റ്റോറി ലൈന്‍ ഓണ്‍ലൈനിലൂടെ ചോര്‍ന്നതായി റിപ്പോര്‍ട്ട്. മീനയും ഖുശ്ബുവും രജനിയുടെ ഭാര്യ ആകാന്‍ ശ്രമിക്കുമെങ്കിലും അത് നടക്കാതെ വരുമെന്നും ചിത്രത്തില്‍ രജനി മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കീര്‍ത്തി സുരേഷ് ആയിരിക്കും രജനിയുടെ മകള്‍ എന്നും പറയുന്നു.
സിനിമയുടെ നിര്‍മ്മാതാക്കള്‍ ചിത്രം ഉപേക്ഷിച്ചു എന്നും വാര്‍ത്തകള്‍ മുമ്ബ് വന്നിട്ടുണ്ടായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും പുറത്തുവന്നിട്ടില്ല.
ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയെ കുറച്ച് നിരവധി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അണ്ണാത്തെയുടെ നിര്‍മ്മാതാക്കള്‍ താരത്തോട് പ്രതിഫലം കുറയ്ക്കുവാന്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും അതിനെ തുടര്‍ന്ന് താരം പ്രതിഫലം തിരികെ നല്‍കിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ അടുത്തവര്‍ഷം ആയിരിക്കുംറിലീസ് ചെയ്യുക.
about rajanikanth
