Malayalam Breaking News
ക്വീൻ 2 വർഷം തികയുമ്പോൾ ആ സര്‍പ്രൈസ് പൊട്ടിച്ച് സംവിധായകന്;ആവേശത്തിൽ ആരാധകർ!
ക്വീൻ 2 വർഷം തികയുമ്പോൾ ആ സര്‍പ്രൈസ് പൊട്ടിച്ച് സംവിധായകന്;ആവേശത്തിൽ ആരാധകർ!
മലയാള സിനിമ ലോകത്ത് പുത്തൻ താരങ്ങളെത്തി ഹിറ്റടിച്ച ചിത്രമായിരുന്നു 2018 പുറത്തിറങ്ങിയ ക്വീന്‍.മലയാള സൈനയ്ക്കും,മലയാള സിനിമ പ്രേമികളും ഒരുപോലെ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു ചിത്രം കൂടിയാണിത്.ഒപ്പം നവാഗതനായ ഡിജോ ജോസ് ആന്റണിയായിരുന്നു സംവിധാനം.ചിത്രത്തിൽ “സാനിയ അയ്യപ്പന്, ധ്രൂവ്” എന്നിവരെല്ലാം സിനിമയിലൂടെ ശ്രദ്ധേയരായി,മാത്രവുമല്ല സംവിധായകന് ഡിജോയും ആദ്യ സിനിമയിലൂടെ ശ്രദ്ധേയനായി. ഇപ്പോഴിതാ ക്വീന്‍ റിലീസിനെത്തിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാവുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഡിജോയിപ്പോള്.
അതുമാത്രമല്ല കഴിഞ്ഞ ദിവസത്തിൽ ഈ സന്തോഷം പങ്കുവെച്ച് കൊണ്ട് സംവിധായകന് പോസ്റ്റ് ഇട്ടിരുന്നു. ആദ്യമായി സംവിധായകനായ ദിവസത്തിന്റെ ഓര്‍മകളായിരുന്നു ഡിജോ എഴുതിയത്.പക്ഷേ അതില്‍ ഒരു സര്‍പ്രൈസ് കൂടി ഒളിച്ചിരിപ്പുണ്ടായിരുന്നു ക്വീന്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ദിവസം മറ്റൊരു സിനിമ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ഡിജോ ഇപ്പോള്‍.മാത്രവുമല്ല ക്വീനിലെ താരങ്ങളെല്ലാം വീണ്ടും ഒന്നിക്കുകയാണ്. എവിടെ നിര്‍ത്തിയോ, അവിടെ തുടങ്ങുന്നു… പക്ഷെ ഇത്തവണ ഒറ്റയ്ക്കല്ല. എന്ന് സിനിമയുടെ പോസ്റ്ററില്‍ സൂചിപ്പിച്ചിരുന്നു. അതേ സമയം സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല.
അതുമാത്രമല്ലാതെ സംവിധായകൻ പുതിയ വിശേഷങ്ങളും പങ്കുവെച്ചിട്ടുണ്ട് അത് മറ്റൊന്നുമല്ല.ഇനിയുള്ള വർഷത്തിലും എന്റെ പുതിയ ചിത്രവുമായാണ് മുന്നോട്ടെത്തുന്നതെന്നും,ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമാകുന്ന ‘പള്ളിച്ചട്ടമ്പി’ യുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരഗമിക്കവേ മറ്റൊരു സന്തോഷകരമായ വാര്‍ത്തകൂടി നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുകയാണെന്നും,”എന്റെ കരിയറില്‍ ഒരുപാട് വഴിത്തിരുവുകള്‍ എനിക്ക് സമ്മാനിച്ച നാളത്തെ ദിനം തന്നെ അത് നിങ്ങളെ അറിയിക്കണമെന്ന് തോന്നിഎന്നും താരം കൂട്ടിച്ചേർത്തു,ഒപ്പം എല്ലാവരും കാത്തിരിക്കണം കാരണം പതിവ് പോലെ എന്നെ ഞാനാക്കിയ നിങ്ങളുടെ ഏവരുടെയും ഹൃദയം നിറഞ്ഞ സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു’ വ്യക്തമാക്കി.
about queen movie
