Malayalam
ക്യൂനിലെ സഖാവായി മലയാളികളുടെ പ്രിയം നേടിയ ജുനൈസ് വിവാഹിതനായി!
ക്യൂനിലെ സഖാവായി മലയാളികളുടെ പ്രിയം നേടിയ ജുനൈസ് വിവാഹിതനായി!
By
മലയാള സിനിമയിൽ ഒരുപാട് ചർച്ചയുണ്ടായ ചിത്രമാണ് ക്യൂൻ എന്ന ചിത്രം.വളരെ ഏറെ വിജയം കൈവരിച്ച ചിത്രം കൂടെയാണ് ക്യൂൻ.വളരെ മനോഹരമായ കഥയായിരുന്നതിനാൽ തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.ക്യാമ്ബസ് സൗഹൃദം മനോഹരമായി വരച്ചുകാട്ടിയ ചിത്രമാണ് ക്യൂന്‍.
പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ നിന്നും നിരവധി താരങ്ങളെയാണ് മലയാളസിനിമയ്ക്ക് ലഭിച്ചത്. സാനിയ ഇയ്യപ്പനാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ചിത്രത്തില്‍ സഖാവ് നൗഷാദിക്ക എന്ന കഥാപാത്രമായി ശ്രദ്ധിക്കപ്പെട്ട താരമാണ് ഐവി ജൂനൈസ്. അനുശ്രീ നായികയായി എത്തിയ ഓട്ടോര്‍ഷ എന്ന ചിത്രത്തിലെ ഓട്ടോക്കാരന് സിദ്ധാര്ത്ഥന് എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെ വിവാഹവാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിക്കുന്നത്.
മാധ്യമപ്രവര്‍ത്തകയായ റിയ പാറപ്പിള്ളിലിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. റിയയുടെ നാടായ വയനാട്ടില്‍വെച്ച് പനമരം രജിസ്റ്റര്‍ ഓഫീസിലാണ് ചടങ്ങ് നടന്നത്. ജുനൈസ് കണ്ണൂര്‍ ശ്രീകണ്ീഠപുരം സ്വദേശിയാണ്. റിയ മാതൃഭൂമി ന്യൂസ് ചാനലില്‍ കൊച്ചി ബ്യൂറോയിലെ റിപ്പോര്‍ട്ടറാണ്.
ഏറെനാളുകളായുളള പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. റിയ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. ഇരുവരുടെയും മാതാപിതാക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്ന് ജുനൈസിന്റെ പിറന്നാള്‍ കൂടിയാണ്.
തങ്ങള്‍ നാളെ വയനാട് പനമരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചു നടക്കുമെന്ന് റിയ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. പച്ചയും നീലയും നിറത്തിലെ വീതിയുളള ബോര്‍ഡര്‍ പട്ടു സാരിയാണ് റിയ ധരിച്ചിരിക്കുന്നത്, നീല ഷര്‍ട്ടാണ് ജുനൈസ് ധരിച്ചത്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് നിരവധിപേര്‍ എത്തിയിരിക്കയാണ്.
സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഷോര്‍ട്ട് ഫിലിമുകളൊക്കെ ചെയ്തിട്ടുമുണ്ട്. പിന്നീടാണ് ഓഡീഷനുകളില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുന്നത്. ക്യൂന്‍ ഓട്ടോറിക്ഷ തുടങ്ങിയ ചിത്രങ്ങളില്‍ താരം എത്തുന്നതും ഓഡീഷന് വഴിയാണ്. നൂറോ നൂറ്റിഅന്‍പതോ ഓഡീഷനുകള്‍ ഈ കാലയളവിനുള്ളില്‍ ചെയ്തിട്ടുണ്ട്.
ആ സമയത്താണ് ക്യൂനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാള് സംവിധാനം ചെയ്യുന്ന ‘ഉള്‍ട്ട’യാണ് ജുനൈസ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം. ഗോകുല്‍ സുരേഷ് ആണ് ചിത്രത്തിലെ നായകന്. അനുശ്രീയും പ്രയാഗ മാര്‍ട്ടിനുമാണ് ചിത്രത്തിലെ നായികമാര്‍.
about queen actor i v junice marriage
