Malayalam Breaking News
4 കോടി പ്രതിഫലം വാങ്ങാറുള്ള ജഗപതി ബാബു പുലിമുരുകന് വേണ്ടി വാങ്ങിയത് ഞെട്ടിക്കുന്ന തുക!
4 കോടി പ്രതിഫലം വാങ്ങാറുള്ള ജഗപതി ബാബു പുലിമുരുകന് വേണ്ടി വാങ്ങിയത് ഞെട്ടിക്കുന്ന തുക!
മലയാള സിനിമയെ ഇന്ന് കോടികൾ സ്വപ്നം കാണാൻ പഠിപ്പിച്ച ചിത്രമായിരുന്നു കംപ്ലീറ്റ് ആക്ടർ മോഹൻലാൽ തകർത്ത് അഭിനയിച്ച പുലിമുരുകൻ.ഇന്ന് ഇന്ത്യന്‍ സിനിമാലോകത്ത് കേരളക്കര തരംഗമായത് പുലിമുരുകനിലൂടെയായിരുന്നു.ഇഷ്ട്ട സംവിധായകനായ വൈശാഖ് സംവിധാനം ചെയ്ത് ഉദയകൃഷ്ണ തിരക്കഥ ഒരുക്കി 2015 ലായിരുന്നു പുലിമുരുകന് തിയറ്ററുകളിലേക്ക് എത്തുന്നത്. മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രമായി മാറിയ പുലിമുരുകന് നൂറ്റിയമ്പത് കോടിയോളം സ്വന്തമാക്കിയതിന് ശേഷമായിരുന്നു പ്രദര്‍ശനം അവസാനിപ്പിച്ചത്.
മലയാള സിനിമയിലെ അന്നുവരെ ഉണ്ടായിരുന്ന സകല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ സിനിമയില്‍ വമ്പന്‍ താരങ്ങളായിരുന്നു അണിനിരന്നത്.പലപ്പോഴും വില്ലൻ മാർ സിനിമയിൽ നായകനൊപ്പം തന്നെ പ്രധാനമാണ്.ഈ ചിത്രത്തിലെ വില്ലനായിട്ടെത്തിയ തെലുങ്ക് താരം ജഗപതി ബാബു ആയിരുന്നു. ഡാഡി ഗിരിജ എന്ന കഥാപാത്രത്തിന് വേണ്ടി തിരക്കുള്ളപ്പോഴും അദ്ദേഹം വന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകന് വൈശാഖനിപ്പോള്.
ചിത്രത്തിലെ വില്ലൻ ഒരുപാട് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു,ഒപ്പം അദ്ദേഹത്തിന്റെ ചിത്രത്തിലെ “ഡാഡി ഗിരിജ” എന്ന വില്ലനും ട്രോളുകാരുടെ ഇഷ്ട്ട കഥാപാത്രമാണ്. “ഡാഡി ഗിരിജ”എന്ന കഥാപാത്രത്തിലേക്ക് ജഗപതി ബാബുവിനെ നിര്‍ദ്ദേശിച്ചത് തിരക്കഥാകൃത്ത് ഉദേയട്ടനാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും ഞാന്‍ കണ്ടിരുന്നില്ല. വലിയ തിരക്കുകള്‍ ഉണ്ടായിട്ടും മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമെന്ന് കേട്ടപ്പോളാണ് അദ്ദേഹം അഭിനയിക്കാനെത്തിയതെന്നും അദ്ദേഹം ചിത്രത്തിനായി വളരെ കുറച്ച് പ്രതിഫലം മാത്രമേ വാങ്ങിയിരുന്നുള്ളുവെന്നും വൈശാഖ് വ്യക്തമാക്കി. വില്ലനാവാന്‍ നാ്ല് കോടി പ്രതിഫലം വാങ്ങുന്ന ജഗപതി ബാബു പുലിമുരുകന് വേണ്ടി പതിനഞ്ച് ലക്ഷം രൂപ മാത്രമാണ് വാങ്ങിയിരുന്നതെന്നും’ വൈശാഖ് തുറന്ന് പറയുന്നു.
about pulimurugan
