Connect with us

വീണ്ടും ലാലേട്ടൻ വിസ്മയം.. പുലിമുരുകന് ശേഷം ഉദയ് കൃഷ്‍ണൻ ലാലേട്ടന് ഒരുക്കുന്ന മാസ്സ് ചിത്രം! ഇത് പൊളിക്കും…..

Malayalam

വീണ്ടും ലാലേട്ടൻ വിസ്മയം.. പുലിമുരുകന് ശേഷം ഉദയ് കൃഷ്‍ണൻ ലാലേട്ടന് ഒരുക്കുന്ന മാസ്സ് ചിത്രം! ഇത് പൊളിക്കും…..

വീണ്ടും ലാലേട്ടൻ വിസ്മയം.. പുലിമുരുകന് ശേഷം ഉദയ് കൃഷ്‍ണൻ ലാലേട്ടന് ഒരുക്കുന്ന മാസ്സ് ചിത്രം! ഇത് പൊളിക്കും…..

സമീപകാലത്തിറങ്ങിയ ചിത്രങ്ങളിൽ കോടികൾ വാരിയ ചിത്രമായിരുന്നു മോഹൻലാൽ നായകനായ പുലിമുരുകൻ. ബോക്‌സ്ഓഫീസിലെ 100 കോടി ക്ലബ്ബ് എന്നത് അത്രകാലവും മറുഭാഷാ സിനിമകളുമായി ചേര്‍ത്ത് മാത്രമാണ് കേട്ടിരുന്നത്. എന്നാല്‍ ഇന്‍ഡസ്ട്രിയെ ആകെ അത്ഭുതപ്പെടുത്തി പുലിമുരുകന്‍ അവിശ്വസനീയ വിജയം നേടി.തികച്ചും മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു സംഭവം തന്നെയായിരുന്നു അത്.മോഹൻലാലിൻറെ കഥാപാത്രം ഓരോ തീയ്യറ്ററുകളിലും നിറഞ്ഞ കയ്യടി നേടി.വൈശാഖ് സംവിധാനം ചെയ്‌ത് ചിത്രം പ്രേക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തേക്ക് കൊണ്ടുപോയെന്നു തന്നെ പറയണം.

പുലിമുരുകൻ റിലീസ് ചെയ്‍ത് നാല് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയ് കൃഷ്‍ണ തിരക്കഥയെഴുതുന്ന ചിത്രം നവംബറില്‍ ആരംഭിക്കും എന്ന വാർത്തകളാണ് പുറത്തുവരുന്നത്. മോഹൻലാലും ബി ഉണ്ണികൃഷ്‍ണനും വീണ്ടും ഒന്നിക്കുന്നു. ഉദയ് കൃഷ്‍ണയുടെ തിരക്കഥയില്‍ ആണ് മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നത് എന്ന് ബി ഉണ്ണികൃഷ്‍ണൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ചിത്രത്തിന്റെ പ്രമേയം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. ഗ്രാമീണാന്തരീക്ഷത്തിലുള്ള ഒരു ചിത്രമായിരിക്കും ഇത്. ഇൻവെസ്റ്റിഗേഷൻ ചിത്രമായിരിക്കില്ല ഇത്. നര്‍മരംഗങ്ങള്‍ക്ക് പ്രാധാന്യമുള്ളതായിരിക്കും ചിത്രമെന്നും ബി ഉണ്ണികൃഷ്‍ണൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

മാസ് എന്റര്‍ടെയ്‍നറായിരിക്കും ചിത്രം. മോഹൻലാല്‍ തിരക്കഥ ഇഷ്‍ടപ്പെട്ട് സമ്മതം അറിയിച്ചു. ഇതാദ്യമായാണ് ഉദയ് കൃഷ്‍ണൻ ബി ഉണ്ണികൃഷ്‍ണന് വേണ്ടി തിരക്കഥ എഴുതുന്നത്. മലയാളത്തിലെ പ്രമുഖ അഭിനേതാക്കള്‍ ചിത്രത്തിലുണ്ടാകും. ആരൊക്കെയാണ് ചിത്രത്തില്‍ അഭിനയിക്കുകയെന്നത് ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ല. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയ് കൃഷ്‍ണ തിരക്കഥയെഴുതുന്ന ചിത്രം നവംബറില്‍ ആരംഭിക്കും.

മാടമ്പിയായിരുന്നു ബി ഉണ്ണികൃഷ്‍ണൻ ആദ്യമായി മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്‍തത്. ഗ്രാൻഡ് മാസ്റ്ററും മിസ്റ്റര്‍ ഫ്രോഡും വില്ലനുമാണ് ബി ഉണ്ണികൃഷ്‍ണന്റെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായ മറ്റ് ചിത്രങ്ങള്‍. ഇതില്‍ മാടമ്പിയുടം ഗ്രാൻഡ് മാസ്റ്ററും വൻ വിജയം നേടിയിരുന്നു.

ABOUT MOHANLAL

More in Malayalam

Trending

Recent

To Top