രജനീകാന്ത് ചിത്രം ‘ 2.’0 യില്‍ പ്രവര്‍ത്തിച്ച സാങ്കേതിക വിദഗ്ധരുമായി, അണിയറയിൽ ഒരുങ്ങുന്ന ദിലീപിന്‍റെ കരിയറിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ലെവലിലുള്ള ചിത്രം
By
രജനീകാന്ത് ചിത്രം ‘ 2.’0 യില്‍ പ്രവര്‍ത്തിച്ച സാങ്കേതിക വിദഗ്ധരുമായി, അണിയറയിൽ ഒരുങ്ങുന്ന ദിലീപിന്‍റെ കരിയറിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ലെവലിലുള്ള ചിത്രം
പ്രമുഖ നായിക ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോള്‍ ജനപ്രിയ നായകന്‍റെ ജനകീയ താരപരിവേഷത്തില്‍ നിന്നും ഒരൊറ്റ ദിവസം കൊണ്ടായിരുന്നു ദിലീപിനെ കുറ്റാരോപിതന്‍റെ കുപ്രസിദ്ധിയിലേക്ക് മലയാള സിനിമ തരം താഴ്ത്തിയത് .
എങ്കിലും, ജയിവാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ദിലീപിനെ ആരാധകര്‍ വരവേറ്റത് ‘രാമലീല’എന്ന മാസ്മരിക വിജയത്തിന്‍റെ ആരവങ്ങളുമായിട്ടാണ്.
പക്ഷേ, രാമലീലയ്ക്ക് ശേഷം ദിലീപിന്‍റെ ഡ്രീം പ്രോജ്കറ്റ് എന്ന ടാഗ് ലൈനുമായി വന്ന ‘കമ്മാരസംഭവം’ ബോക്സോഫീസില്‍ എട്ടുനിലയിലാണ് തകര്‍ന്നിരിക്കുന്നത്.
ദിലീപ് ചിത്രങ്ങള്‍ക്ക് ബോക്സോഫീസിലുണ്ടായിരുന്ന മേധാവിത്വമാണ്
കമ്മാരസംഭവം തകര്‍ത്തിരിക്കുന്നത്.ഇനി വരാനിരിക്കുന്ന ദിലീപ് ചിത്രങ്ങളെ സിനിമാലോകം ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്.
കമ്മാരസംഭവത്തിന്‍റെ ദുരന്തത്തിനിടയിലാണ് ക്യാമറാമാന്‍ കെ രാമചന്ദ്രബാബു റാഫിയുടെ തിരക്കഥയില്‍ സംവിധാനരംഗത്തേക്ക് ചുവട് വെക്കുന്ന ദിലീപിന്‍റെ ത്രിമാന ചിത്രമായ ‘ഡിങ്കന്‍ ‘ ഷൂട്ടിംഗ് നിലച്ചു പോയത്.
ദിലീപിന്‍റെ മാര്‍ക്കറ്റ് ഇടിഞ്ഞെന്നും ഡിങ്കന്‍ കട്ടപ്പുറത്ത് കയറിയെന്നും വാര്‍ത്തകള്‍ പരന്നു. എന്നാല്‍, ഡിങ്കന്‍ വീണ്ടും ഷൂട്ടിംഗ് തുടങ്ങുന്നത് ഇന്റര്‍നാഷണല്‍ ലെവലിലാണെന്നാണ് റിപ്പോര്‍ട്ട് .
ദിലീപിന്‍റെ ജയില്‍വാസത്തിന് മുന്‍പ് ചിത്രീകരിച്ച രംഗങ്ങള്‍ ഒഴിവാക്കി തിരക്കഥയില്‍ ചില്ലറ മിനുക്ക് പണികള്‍ നടത്തിയാണ് ജൂണ്‍ അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്നത്.
ദിലീപിന്‍റെ കരിയറിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ലെവലിലുള്ള ചിത്രമായിരിക്കും ഡിങ്കന്‍.നമിത പ്രമോദ് നായികയാകുന്ന ഡിങ്കനില്‍ ശങ്കറിന്‍റെ രജനീകാന്ത് ചിത്രം ‘ 2.’0 യില്‍ പ്രവര്‍ത്തിച്ച സാങ്കേതിക വിദഗ്ധരായിരിക്കും പ്രവര്‍ത്തിക്കുക.
